Quantcast

ഒമാൻ സുൽത്താന്റെ ജർമൻ സന്ദർശനം സമാപിച്ചു; വ്യവസായികളുമായും സിഇഒമാരുമായും ചർച്ച നടത്തി

നിരവധി ജർമൻ വ്യവസായികളുമായും കമ്പനികളുടെ സി.ഇ.ഒമാരുമായും സുൽത്താൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ വർധിപ്പിക്കാനും വിവിധ മേഖലകളിൽ നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കാനുമായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

MediaOne Logo

Web Desk

  • Updated:

    2022-07-16 18:29:52.0

Published:

16 July 2022 5:03 PM GMT

ഒമാൻ സുൽത്താന്റെ ജർമൻ സന്ദർശനം സമാപിച്ചു; വ്യവസായികളുമായും സിഇഒമാരുമായും ചർച്ച നടത്തി
X

ബെർലിൻ: വിവിധ മേഖലകളിൽ സഹകരണം വർധിപ്പിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ജർമൻ സന്ദർശനത്തിന് സമാപനമായി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജർമനിയിലെത്തിയ സുൽത്താന് ഊഷ്മളമായ വരവേൽപ്പായിരുന്നു ലഭിച്ചത്. ജർമൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടർ, ചാൻസലർ ഒലാഫ് ഷോൾസ് എന്നിവരുമായി സുൽത്താൻ കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണത്തിനുള്ള സാധ്യതകളും അതിനെ പിന്തുണക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും കൂടിക്കാഴചയിൽ ചർച്ച ചെയ്തു.

നിരവധി ജർമൻ വ്യവസായികളുമായും കമ്പനികളുടെ സി.ഇ.ഒമാരുമായും സുൽത്താൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ വർധിപ്പിക്കാനും വിവിധ മേഖലകളിൽ നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കാനുമായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ജർമൻ സന്ദർശനം ചരിത്രപരവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പുതിയ ഘട്ടത്തിന് തുടക്കമിടുന്നതുമാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി പറഞ്ഞു. ശുദ്ധമായ ഊർജം, ഹരിത ഹൈഡ്രജൻ, ഗതാഗതം, വിദ്യാഭ്യാസം, ഭക്ഷണം, വെള്ളം, ആരോഗ്യ സുരക്ഷ തുടങ്ങിയ സുപ്രധാന മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ഭാവിയിൽ സഹകരിക്കുമെന്നും ഒമാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

TAGS :

Next Story