Quantcast

പുതിയ തൊഴിൽ നിയമത്തിന് ഒമാൻ സുൽത്താന്റെ അംഗീകാരം: ജോലി സമയം ഇനി എട്ട് മണിക്കൂർ

നവജാത ശിശു ജനിച്ചാല്‍ പുരുഷന്മാര്‍ക്ക് ഏഴ് ദിവസത്തെ പാറ്റേണിറ്റി ലീവ് ലഭിക്കും.

MediaOne Logo

Web Desk

  • Updated:

    2023-07-26 19:32:08.0

Published:

26 July 2023 7:27 PM GMT

പുതിയ തൊഴിൽ നിയമത്തിന് ഒമാൻ സുൽത്താന്റെ അംഗീകാരം: ജോലി സമയം ഇനി എട്ട് മണിക്കൂർ
X

പ്രവാസികൾക്കും ഒമാനി പൗരൻമാർക്കും ഏറെ പ്രയോജനം ചെയ്യുന്ന പുതിയ തൊഴിൽ നിയമത്തിന് സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നൽകി. പുതിയ തൊഴിൽ നിയമം ജോലി ചെയ്യുന്ന സ്ത്രീകൾക്ക് നിരവധി ആനുകൂല്യങ്ങൾ വ്യവസ്ഥ ചെയ്യുന്നുണ്ട്. പുതിയ തൊഴിൽ നിയമം അനുസരിച് വിശ്രമ വേള ഉള്‍പ്പെടാതെ എട്ട് മണിക്കൂറായിരിക്കും ഇനി ജോലി സമയം. നവജാത ശിശു ജനിച്ചാല്‍ പുരുഷന്മാര്‍ക്ക് ഏഴ് ദിവസത്തെ പാറ്റേണിറ്റി ലീവ് ലഭിക്കും.

രോഗിക്ക് കൂട്ടിരിക്കാന്‍ 15 ദിവസത്തെ രോഗീപരിചരണ ലീവും ലഭിക്കും. സ്ത്രീകൾക്ക് കുട്ടികളുടെ പരിപാലനത്തിന് ദിവസവും ഒരു മണിക്കൂറും 98 ദിവസം പ്രസവ അവധിയും നൽകണം. കുട്ടികളുടെ പരിപാലനത്തിന് ആവശ്യാമയി വന്നാൽ ഒരു വർഷം വരെ ശമ്പളമില്ലാത്ത അവധിയും ലഭിക്കും. 25 ൽ കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സ്ത്രീകൾക്കായി പ്രത്യേക വിശ്രമ സ്ഥലവും തൊഴിൽ ഉടമ ഒരുക്കിയിരിക്കണം. തൊഴിൽ നിയമങ്ങൾ, തൊഴിൽ കരാറുകൾ, തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള ബാധ്യതകൾ തുടങ്ങിയ തൊഴിൽ സംബന്ധമായ എല്ലാ വിഷയങ്ങളും പുതിയ തൊഴിൽ നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. തൊഴിൽ സംബന്ധമായ തർക്കങ്ങളും മറ്റും പരിഹരിക്കാൻ ജനറൽ ട്രൈഡ് യൂണിയൻ ശക്തിപ്പെടുത്തലും പുതിയ നിയമത്തിലുണ്ട്.

TAGS :

Next Story