Quantcast

ഒമാനിൽ നിന്ന് ഈ വർഷം 6,338 ആളുകൾക്ക് ഹജ്ജിന് പോകാൻ അനുമതി

റമദാൻ അവസാന പത്തിലെത്തിയതോടെ ഉംറ യാത്രകളും വർധിച്ചിട്ടുണ്ട്

MediaOne Logo

ijas

  • Updated:

    2022-04-22 06:06:39.0

Published:

21 April 2022 4:52 PM GMT

ഒമാനിൽ നിന്ന് ഈ വർഷം 6,338 ആളുകൾക്ക് ഹജ്ജിന് പോകാൻ അനുമതി
X

ഒമാനിൽ നിന്ന് ഈ വർഷം 6,338 ആളുകൾക്ക് ഹജ്ജിന് പോകാൻ അനുമതി ലഭിച്ചതായി അധികൃതർ അറിയിച്ചു. റമദാൻ അവസാന പത്തിലെത്തിയതോടെ ഉംറ യാത്രകളും വർധിച്ചിട്ടുണ്ട്. മഹാമാരിയെ തുടർന്ന് തീർഥാടകരുടെ എണ്ണത്തിൽ 45 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായിട്ടുള്ളതെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സൗദി അറേബ്യയുമായുള്ള കരാറും മറ്റ് പദ്ധതികളും ഔഖാഫ്, മതകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഹജ്ജ് കമ്മിറ്റി യോഗം ചർച്ച ചെയ്തു.

ഒമാനിലെ തീർഥാടകർക്കായി ഇലക്ട്രോണിക് സംവിധാനത്തിന്‍റെ ഒരുക്കങ്ങൾ, ഹജ്ജ് സംവിധാനത്തിനുള്ള സമയക്രമവും മറ്റും കമ്മിറ്റി വിശകലനം ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ ഒഴിഞ്ഞതോടെ നിരവധി പേരാണ് വിശുദ്ധ ഭൂമിയിലേക്ക് നീങ്ങുന്നത്. മലയാളി സംഘങ്ങളും റോഡ് വഴിയും അല്ലാതെയും ഉംറ യാത്രകൾ നടത്തുന്നുണ്ട്. ഇതോടെ സൗദി അറേബ്യയിലേക്കുള്ള പുതിയ റോഡിലും തിരക്ക് അനുഭവപ്പെടാൻ തുടങ്ങി. പുതിയ റോഡിൽ യാത്ര ചെയ്യുന്നവർ ഏറെ ജാഗ്രത പുലർത്തണമെന്നാണ് ഇത് വഴി ഉംറക്ക് പോയി തിരിച്ച് വന്നവർ പറയുന്നത്.

Oman to allow 6,338 pilgrims to perform Hajj this year

TAGS :

Next Story