Quantcast

ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പ്രൊമോഷണൽ സെമിനാറുമായി ഒമാൻ

ആദ്യ സെമിനാർ ന്യൂഡൽഹിയിൽ

MediaOne Logo

Web Desk

  • Published:

    21 Aug 2024 9:54 AM GMT

Oman to hold promotional seminar to attract Indian tourists
X

മസ്‌കത്ത്/ ന്യൂഡൽഹി: വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ഒമാൻ പൈതൃക ടൂറിസം മന്ത്രാലയം ഇന്ത്യയിൽ പ്രൊമോഷണൽ സെമിനാറുകൾ സംഘടിപ്പിക്കുന്നു. ആദ്യ മൊബൈൽ പ്രൊമോഷണൽ സെമിനാർ ഇന്ത്യൻ തലസ്ഥാനമായ ന്യൂഡൽഹിയിൽ ആരംഭിച്ചു. മുംബൈ, ചെന്നൈ, ബംഗളൂരു എന്നീ നഗരങ്ങളിലും പരിപാടികൾ നടക്കും. ഒമാന്റെ പ്രകൃതി സൗന്ദര്യം, സാംസ്‌കാരിക പൈതൃകം, ആഡംബര ആതിഥ്യം എന്നിവ ഉയർത്തിക്കാട്ടുകയാണ് സെമിനാറിന്റെ ലക്ഷ്യം.

'ലോകത്തിലെ ഏറ്റവും വലിയ ടൂറിസം സ്രോതസ്സുകളിലൊന്നാണ് ഇന്ത്യ. 2023ൽ ഒമാനിലേക്കുള്ള സന്ദർശകരുടെ എണ്ണം 600,000 കവിഞ്ഞു, 2024 ൽ വീണ്ടും വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു' ഒമാൻ പൈതൃക, ടൂറിസം മന്ത്രാലയം അണ്ടർസെക്രട്ടറി അസ്സാൻ ബിൻ ഖാസിം അൽ ബുസൈദി പറഞ്ഞു.

'പ്രകൃതി സൗന്ദര്യത്തിനും സാംസ്‌കാരിക പൈതൃകത്തിനും പേരുകേട്ട മൾട്ടി-സീസൺ ഡെസ്റ്റിനേഷനാണ് ഒമാൻ, കൂടാതെ എല്ലാ വിഭാഗം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു, ഒമാനിലെ ആഡംബര ആതിഥ്യം അനുഭവിക്കാൻ കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിലാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്' അൽ ബുസൈദി കൂട്ടിച്ചേർത്തു.

TAGS :

Next Story