ഒമാനിലേക്കും പുറത്തേക്കുമുള്ള യാത്രയ്ക്ക് വാക്‌സിനേഷൻ നിർബന്ധമാക്കും
ഒമാനിലെ ലോക്ഡൗൺ സമയത്തിൽ മാറ്റം വരുത്തി. രാത്രി പത്തുമുതൽ പുലർച്ചെ നാലുവരെയാണ് പുതുക്കിയ ലോക്ഡൗൺ സമയം
ഒമാനിലേക്ക് വരുന്നവർക്കും പുറത്തേക്ക് യാത്ര ചെയ്യുന്നവർക്കും വാക്‌സിനേഷൻ നിർബന്ധമാക്കിയേക്കും. ഇത് സംബന്ധിച്ച പഠനങ്ങൾ നടന്നുവരികയാണെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
ഒമാനിൽ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനും സർക്കാർ ഓഫീസുകളിൽ പ്രവേശിക്കുന്നതിനും വാക്‌സിനെടുക്കൽ നിർബന്ധമാക്കുന്നത് സംബന്ധിച്ച പഠനങ്ങൾ നടന്നുവരികയാണ്. രോഗപ്രതിരോധ കുത്തിവെപ്പ് വഴി പൊതുജനാരോഗ്യം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
വ്യാഴാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം രാജ്യത്തെ ലോക്ഡൗൺ സമയത്തിൽ മാറ്റം വരുത്തി. രാത്രി പത്ത് മുതൽ പുലർച്ചെ നാലുവരെയാണ് പുതുക്കിയ ലോക്ഡൗൺ സമയം. വ്യാഴാഴ്ച രാത്രി മുതൽ പുതുക്കിയ സമയം നിലവിൽ വരും. വൈകുന്നേരം അഞ്ച് മുതൽ പുലർച്ചെ നാല് വരെയായിരുന്നു കഴിഞ്ഞ ദിവസം വരെ ലോക്ഡൗൺ.
Next Story
Adjust Story Font
16