Quantcast

പൊതുഗതാഗത ശൃംഖല നവീകരിക്കാൻ ഒമാൻ

പഠനത്തിനായി പ്രത്യേക കൺസൽട്ടൻസി

MediaOne Logo

Web Desk

  • Published:

    13 Nov 2024 4:02 PM GMT

Oman to upgrade public transport network
X

മസ്‌കത്ത്: രാജ്യത്തെ പൊതുഗതാഗത ശൃംഖല അടിമുടി നവീകരിക്കാൻ ഒമാൻ. ഇതിനായി പൊതുഗതാഗത സംവിധാനങ്ങളെ കുറിച്ച് സമഗ്ര പഠനം നടത്താൻ പ്രത്യേക കൺസൽട്ടൻസിയെ ചുമതലപ്പെടുത്തും. ടെണ്ടർ പ്രക്രിയയിലൂടെയാണ് കൺസൽട്ടൻസിയെ തിരഞ്ഞെടുക്കുക. നിലവിലെ പൊതുഗതാഗത സംവിധാനങ്ങളുടെ വിലയിരുത്തൽ നടത്തുന്നതിനും ഒമാനിലെ പ്രധാന നഗരങ്ങൾക്കിടയിലും അയൽ രാജ്യങ്ങൾക്കിടയിലും ഗതാഗത സേവനങ്ങളുടെ സമഗ്ര പദ്ധതി തയ്യാറാക്കുകയുമാണ് ഉദ്ദേശം. ഇതിനായി പ്രത്യേക കൺസൽട്ടൻസിയെ ചുമതലപ്പെടുത്തും.

ബസ് റൂട്ട് വിശകലനം, ഷെഡ്യൂളിങ്, സേവന കവറേജ്, സിറ്റികൾക്കിടയിലെ പൊതുഗതാഗത ശൃംഖല വികസിപ്പിക്കൽ ഇവയ്ക്ക് ആവശ്യമായി വരുന്ന ചെലവുകൾ എന്നിവയിൽ പഠനം ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ വളർച്ചയുടെ സാധ്യതയുള്ള മേഖലകൾ തിരിച്ചറിയുന്നതിനും ഗ്രേറ്റർ മസ്‌കത്തിനും മറ്റ് നഗരങ്ങളിലേക്കുമുള്ള അധിക സേവനത്തിന്റെ ആവശ്യകതയും പഠനത്തിലൂടെ കണ്ടെത്തണം. ഒമാൻ സമ്പദ് വ്യവസ്ഥ, ജനസംഖ്യ, നിലവിലുള്ള ബസ് റൂട്ടുകൾ, സംസ്‌കാരം, മറ്റ് ലോജിക്കൽ മാനദണ്ഡങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് പഠനം നടത്തേണ്ടത്.

2014ൽ ഒരു അന്താരാഷ്ട്ര എഞ്ചിനീയറിങ്, കൺസൾട്ടൻസി സ്ഥാപനം ഒമാൻ നാഷണൽ ട്രാൻസ്‌പോർട്ട് കമ്പനിക്ക് ഒരു പബ്ലിക് ട്രാൻസ്‌പോർട്ട് മാസ്റ്റർ പ്ലാൻ തയ്യാറാക്കി നൽകിയിരുന്നു. തലസ്ഥാനത്തെ ബസ് സർവീസുകൾ വികസിപ്പിക്കുന്നതിലാണ് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്. തുടർന്ന് 2015 നവംബറിൽ ഒമാൻ നാഷണൽ ട്രാൻസ്‌പോർട്ട് കമ്പനിയെ മുവാസലാത്ത് എന്ന് പുനർനാമകരണം ചെയ്യുകയും ബസ് സർവീസുകൾ രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും വികസിപ്പിക്കുകയും ചെയ്തു. പിന്നീട് സലാലയ്ക്കും സുഹാറിനുമിടയിലും യുഎഇയിലേക്കുള്ള അന്താരാഷ്ട്ര ബസ് സർവീസുകളും ആരംഭിച്ചു.

TAGS :

Next Story