Quantcast

അപകടകരമായ ഡ്രൈവിങ് ശീലങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പോലീസ്

വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതടക്കമുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തി

MediaOne Logo

Web Desk

  • Published:

    29 March 2024 7:07 PM

അപകടകരമായ ഡ്രൈവിങ് ശീലങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പോലീസ്
X

മസ്‌കത്ത്: അപകടകരമായ ഡ്രൈവിങ് ശീലങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പോലീസ്. അപകടകരമായ ഡ്രൈവിങ് രീതികള്‍ റമദാനില്‍ വര്‍ധിച്ചതായി അധികൃതര്‍ അറിയിച്ചു. ഒമാനില്‍ അമിത വേഗതയും അശ്രദ്ധയോടുകൂടിയുള്ള ഡ്രൈവിങ് രീതികള്‍ റമദാനിലെ ആദ്യ പത്ത് ദിനങ്ങളില്‍ വര്‍ധിച്ചതായി അധികൃതര്‍ പറഞ്ഞു. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതടക്കമുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തി. തെറ്റായ ഓവര്‍ടേക്കിങും വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് ട്രാഫിക് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ എന്‍ജിനീയര്‍ അലി ബിന്‍ സലിം അല്‍ ഫലാഹി പറഞ്ഞു.

റമദാനില്‍ റോഡ് സുരക്ഷ ഉറപ്പാക്കാന്‍ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള യോജിച്ച ശ്രമങ്ങളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളില്‍ കുട്ടികളില്‍ നിന്ന് മുതല്‍ ഇതുസംബന്ധിച്ച ബോധവല്‍ക്കരണം ശക്തിപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.

TAGS :

Next Story