ഖത്തർ-ബഹ്റൈൻ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള തീരുമാനം ഒമാൻ സ്വാഗതം ചെയ്തു
നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള ഖത്തർ-ബഹ്റൈൻ തീരുമാനത്തെ ഒമാൻ സ്വാഗതം ചെയ്തു. ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന് നടപടി സഹായകമാകുമെന്ന് ഒമാൻ വ്യക്തമാക്കി.
ഈ നടപടി മേഖലയിലെ എല്ലാവരുടെയും പ്രയോജനത്തിനും സഹകരണത്തിനും സംയുക്ത ഗൾഫ് പ്രവർത്തനത്തിനും പിന്തുണ നൽകുന്നത് വർധിപ്പിപ്പിക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസതാവനയിൽ പറഞ്ഞു. വർഷങ്ങളുടെ ഇടവേളക്കു ശേഷമാണ് ഖത്തറും ബഹ്റൈനും നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നത്.
Next Story
Adjust Story Font
16