Quantcast

ഗസ്സയിലെ താൽകാലിക വെടിനിർത്തൽ ഒമാൻ സ്വാഗതം ചെയ്തു

MediaOne Logo

Web Desk

  • Published:

    23 Nov 2023 1:34 AM GMT

ഗസ്സയിലെ താൽകാലിക വെടിനിർത്തൽ ഒമാൻ സ്വാഗതം ചെയ്തു
X

ഗസ്സയിലെ താൽകാലിക വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഒമാൻ. നിരവധി സിവിലിയൻ തടവുകാരെ കൈമാറ്റം ചെയ്യുന്നതിനും ഗസ്സ മുനമ്പിലേക്ക് കൂടുതൽ മാനുഷിക വാഹനവ്യൂഹങ്ങളും ദുരിതാശ്വാസ സഹായങ്ങളും അനുവദിക്കുന്നതിനുള്ള ഖത്തറിന്റെ പ്രഖ്യാപനത്തെ ഒമാൻ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു.

വെടിനിർത്തുന്നതിലേക്ക് നയിച്ച ഖത്തർ-ഈജിപ്ത്ത് സംയുക്ത മധ്യസ്ഥതയെ ഒമാൻ പ്രശംസിക്കുകയും ചെയ്തു. ഗസ്സയിൽ വെടിനിർത്തലിനും ബന്ദികളെ കൈമാറുന്നതിനുമുള്ള കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി ഇരുരാഷ്ട്രങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിച്ച ഖത്തർ ആണ് അറിയിച്ചത്.

TAGS :

Next Story