ഒമാനി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ തുടങ്ങി
ഒമാൻ ഇന്ത്യ ഫെർട്ടിലൈസർ കമ്പനി, ഒമാൻ എൽ.എൻ.ജി കമ്പനി എന്നിവയുടെ പിന്തുണയോടെ പൈതൃക ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടി 19 വരെ നീണ്ടുനിൽക്കും
ഒമാനി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന് സൂറിൽ തുടക്കമായി. ഒമാൻ ഇന്ത്യ ഫെർട്ടിലൈസർ കമ്പനി, ഒമാൻ എൽ.എൻ.ജി കമ്പനി എന്നിവയുടെ പിന്തുണയോടെ പൈതൃക ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടി 19 വരെ നീണ്ടുനിൽക്കും. വാണിജ്യപരവും ചരിത്രപരവുമായ കേന്ദ്രമെന്ന നിലയിലും നൂറ്റാണ്ടുകളായി കപ്പൽ നിർമാണവുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രദേശമാണ് സൂർ.
സമുദ്ര പൈതൃക ഗ്രാമം, ഒമാനി ഫുഡ് കാർണിവൽ, സമുദ്ര പൈതൃക കരകൗശല വസ്തുക്കൾക്കായി സമർപ്പിച്ചിരിക്കുന്ന കോർണർ, നാടൻ കലകൾ, സാംസ്‌കാരിക പരിപാടികൾക്കുള്ള തിയറ്റർ, നാടോടി കളികൾ തുടങ്ങിയവ മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. പരമ്പരാഗത കടൽ യാത്രയുടെ അനുകരണവും ഒമാനി കപ്പലുകളുടെ യാത്രയും ചരക്കുകൾ കൊണ്ടുപോകുന്നതിനും കയറ്റുന്നതിനുമുള്ള സംവിധാനവും ഫെസ്റ്റിവലിൽ അവതരിപ്പിക്കും. ഗവർണറേറ്റിൽ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനും പരിപാടി ലക്ഷ്യമിടുന്നുണ്ട്.
Omani Maritime Heritage Festival begins
Adjust Story Font
16