Quantcast

ബഹിരാകാശ മേഖലയിൽ ഒമാന്റെ കുതിപ്പ്; 2025ൽ മൂന്ന് വിക്ഷേപണങ്ങൾ കൂടി

ഒമാന്റെ പരീക്ഷണ റോക്കറ്റായ ദുഖ്മ് 1ന്റെ കുതിപ്പ്  ഒരു നാഴികക്കല്ലായി മാറി

MediaOne Logo

Web Desk

  • Published:

    9 Dec 2024 2:48 PM GMT

ബഹിരാകാശ മേഖലയിൽ ഒമാന്റെ കുതിപ്പ്; 2025ൽ മൂന്ന് വിക്ഷേപണങ്ങൾ കൂടി
X

മസ്‌കത്ത്: ആദ്യ റോക്കറ്റ് വിക്ഷേപണത്തിലൂടെ ബഹിരാകാശ മേഖലയിൽ പുതിയ കുതിപ്പ് നടത്തി ഒമാൻ. ഇത്ത്‌ലാഖ് സ്‌പേസ് ലോഞ്ചിൽ നിന്ന് കുതിച്ചുയർന്നത് വെറുമൊരു റോക്കറ്റ് മാത്രമായിരുന്നില്ല. മിഡിൽ ഈസ്റ്റിന്റെയും ഒമാന്റെയും സ്‌പേസ് മേഖലയിലെ പുതിയ അദ്ധ്യായത്തിന്റെ തുടക്കം കൂടിയായിരുന്നു. ഒമാന്റെ പരീക്ഷണ റോക്കറ്റായ ദുഖ്മ് 1ന്റെ കുതിപ്പ് ഒരു നാഴികക്കല്ലായി മാറി. ഇതിലൂടെ ആഗോള ബഹിരാകാശ മേഖലയുടെ ഭൂപടത്തിൽ ഒമാനെ അടയാളപ്പെടുത്താനും ബഹിരാകാശ മേഖലയിൽ പ്രവർത്തിക്കുന്ന നിക്ഷേപകരുടെയും അന്താരാഷ്ട്ര കമ്പനികളുടെയും ശ്രദ്ധ ആകർഷിക്കാനും കഴിഞ്ഞു.

ഒമാന്റെ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നാഷണൽ സർവീസസ് കമ്പനിയായിരുന്നു പരീക്ഷണ വിക്ഷേപണത്തിന്റെ ചുക്കാൻ പിടിച്ചത്. ഒമാൻ ഭൂമിശാസ്ത്രപരമായി ഭൂമധ്യരേഖയോട് ചേർന്നുനിൽക്കുന്ന പ്രദേശമായതുകൊണ്ട് തന്നെ ഉപഗ്രഹ പ്രവർത്തനങ്ങൾക്ക് അനുകൂലമാണ്. ഇത് പ്രയോജനപ്പെടുത്തി ഭാവിയിൽ സുൽത്താനേറ്റിനെ വിക്ഷേപണ കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികൾക്ക് തുടക്കമായിട്ടുണ്ട്. 2025 ൽ മൂന്ന് വിക്ഷേപണങ്ങൾകൂടി നടത്താൻ ഒമാന് പദ്ധതിയുണ്ട്. ഒമാന്റെ പ്രഥമ ഉപഗ്രഹം ഒമാൻ 1 2023 നവംബർ 11 നായിരുന്നു വിക്ഷേപിച്ചത്.

TAGS :

Next Story