ഒമാനിലെ ജനസംഖ്യ 50 ലക്ഷം കടന്നു
ഒമാനിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന രാജ്യക്കാരിൽ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്
ഒമാനിലെ ജനസംഖ്യ 50 ലക്ഷം കടന്നു. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുപ്രകാരം 57.62 ശതമാനവും ഒമാനികളാണുള്ളത്. പ്രവാസികൾ 42.38 ശതമാനവുമാണ് ഒമാനിൽ ഉള്ളത്.
ഭവന-നഗര ആസൂത്രണ മന്ത്രാലയത്തിൻറ കണക്കുകൾ പ്രകാരം 2040 ആകുമ്പോഴേക്കും സുൽത്താനേറ്റിന്റെ ജനസംഖ്യ 80 ലക്ഷം ആകും. ഈ വർഷം ജനുവരി മാസത്തിൽ 6,062 കുട്ടികൾ ജനിച്ചപ്പോൾ 814 മരണങ്ങളും നടന്നു. ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം ഒമാനിൽ ഏറ്റവുംകൂടുതൽ ആളുകൾ ജോലി ചെയ്യുന്ന രാജ്യക്കാരിൽ ബംഗ്ലാദേശ് പൗരന്മാരാണുള്ളത്. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 2.64 ലക്ഷം ആളുകളുമായി പാകിസ്ഥാൻ മൂന്നും സ്ഥാനത്താണുള്ളത്.
Oman's population has crossed 50 lakhs
Next Story
Adjust Story Font
16