ഒമാനിലെ സിലാൽ സെൻട്രൽ മാർക്കറ്റിൽ 1,100 റഫ്രിജറേറ്ററുകൾ സ്ഥാപിച്ചു
കൃത്യമായ സംഭരണത്തിലൂടെ നാശം കുറയ്ക്കുകയും പഴങ്ങളുടെയും പച്ചക്കറികളുടെയും ഗുണനിലവാരം നിലനിർത്തുകയും ചെയ്യുന്ന രീതിയിലാണ് മാർക്കറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മസ്‌കത്ത്: ഒമാനിലെ ബർകയിലെ സിലാൽ മാർക്കറ്റ് ജൂണിൽ പ്രവർത്തനം ആരംഭിച്ചതു മുതൽ 1,100ലധികം റഫ്രിജറേറ്റർ യൂണിറ്റുകൾ സ്ഥാപിച്ചു. പ്രാദേശിക വിപണികളിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾക്ക് പുറമേ ഇറക്കുമതി ചെയ്ത 26,000 ടൺ കവിയുന്ന ചരക്കുകളാണ് വിപണിയിൽ ഇതുവരെ കൈകാര്യം ചെയ്തിട്ടുള്ളത്. വ്യാപാരികൾ, ഇറക്കുമതിക്കാർ, കയറ്റുമതിക്കാർ എന്നിവർക്ക് സേവനങ്ങൾ നൽകുന്നതിനായി വിപുലമായ ഉപകരണങ്ങളും സേവനങ്ങളും ഉപയോഗിച്ച് മൊത്ത വിപണിയെ വികസിപ്പിക്കാനാണ് സിലാൽ ലക്ഷ്യമിടുന്നതെന്ന് സിലാൽ വിപണിയിലെ പ്രവർത്തന മേധാവി ഒത്മാൻ അലി അൽ ഹത്താലി പറഞ്ഞു.
25,000 ടൺ പച്ചക്കറികളും പഴങ്ങളും സംഭരിക്കാനുള്ള ശേഷിയുണ്ടെന്ന് അൽ ഹത്താലി വാർത്താക്കുറിപ്പിൽ അറിയിച്ചു. കൃത്യമായ സംഭരണത്തിലൂടെ നാശം കുറയ്ക്കുകയും പഴങ്ങളുടെയും പച്ചക്കറികളുടെയും ഗുണനിലവാരം നിലനിർത്തുകയും ചെയ്യുന്ന രീതിയിലാണ് മാർക്കറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 30,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള എയർകണ്ടീഷൻ ചെയ്ത മൊത്തവിപണി ഹാളും, 126 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള 90 റഫ്രിജറേറ്റഡ് വെയർഹൗസുകളും മാർക്കറ്റിലുണ്ട്. എല്ലാ റഫ്രിജറേറ്ററുകളും ഇപ്പോൾ വാടകയ്ക്ക് നൽകിയിരിക്കുന്നത് വ്യാപാരികൾക്കിടയിലെ വിപണിയുടെ പ്രാധാന്യം വ്യക്തമാക്കുന്നുവെന്ന് അൽ ഹത്താലി പറഞ്ഞു.
Adjust Story Font
16