ഐഎംഐ സലാലയിൽ ഫലസ്തീൻ ഐക്യദാർഢ്യം സംഘടിപ്പിച്ചു
നിരുപാധികം ഹാമാസിനോട് ഐക്യപ്പെടുക എന്നത് നീതി ബോധമുള്ള മനുഷ്യന്റെ ബാധ്യതയാണെന്ന് ജമാഅത്തെ ഇസ് ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ് വി പറഞ്ഞു.
ഐ.എം.ഐ സലാല ഐഡിയൽ ഹാളിൽ നടത്തിയ ഫലസ്തീൻ ഐക്യദാർഡ്യ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫിനിക് സ് പക്ഷിയെപ്പോലെ ഹമാസ് ഉയർത്തെഴുന്നേൽക്കുമെന്നും യാഥാർത്ഥ വിജയം ഫലസ്തീനായിരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഐ.എം.ഐ പ്രസിഡന്റ് ജി.സലീം സേട്ട് അധ്യക്ഷത വഹിച്ചു. വിവിധ സംഘടന ഭാരവാഹികളായ റഷീദ് കൽപറ്റ, കെ.എ.റഹീം, അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ, കെ.ഷൗക്കത്തലി, ഹരികുമാർ ഓച്ചിറ, രമേഷ് കുമാർ കെ.കെ, സഈദ്, ഉസ്മാൻ വാടാനപ്പള്ളി എന്നിവർ ഐക്യദാർഡ്യമർപ്പിച്ച് സംസാരിച്ചു. ഫലസ്തീൻ ഐക്യ ദാർഡ്യ ഗാനം വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
ജനറൽ സെക്രട്ടറി ജെ.സാബുഖാൻ നന്ദി പറഞ്ഞു. സമീർ കെ.ജെ, റജീന, അർഷദ് കെ.പി , കെ.മുഹമ്മദ് സാദിഖ്, എ.ആർ ലത്തീഫി എന്നിവർ നേത്യത്വം നൽകി.
Adjust Story Font
16