ഒമാനിൽ നിന്ന് പുറത്തേക്കുള്ള യാത്രക്കാര്‍ നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്ന് എയര്‍ ഇന്ത്യ
വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് കൗണ്ടര്‍ അടക്കും
ഒമാനിൽ നിന്ന് പുറത്തേക്കുള്ള യാത്രക്കാർ വിമാനത്താവളങ്ങളിൽ നേരത്തെ എത്തണമെന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ആവശ്യപ്പെട്ടു. പെരുന്നാൾ അവധി ആരംഭിച്ചതോടെ ഒമാനിലെ വിമനത്താവളങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഇതു ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് ട്രാവല്‍ ഏജന്‍റുമാര്‍ക്കും യാത്രക്കാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
ഒമാനിലെ വിമനത്താവളങ്ങളിൽ നാല് മണിക്കൂര്‍ മുമ്പെങ്കിലും യാത്രക്കാര്‍ ചെക്ക് ഇന്‍ കൗണ്ടറില്‍ എത്തണമെന്ന് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടു. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് കൗണ്ടര്‍ അടക്കും. വിസ റദ്ദാക്കുന്ന യാത്രക്കാര്‍ ആണെങ്കില്‍ ചുരുങ്ങിയത് നാല് മണിക്കൂര്‍ മുമ്പും എത്തണം. ബോര്‍ഡിംഗ് ഗേറ്റില്‍ 30 മിനുട്ട് മുമ്പെങ്കിലും റിപ്പോര്‍ട്ട് ചെയ്യണം. ബന്ധപ്പെട്ട എല്ലാ രേഖകളും കൃത്യമായി പരിശോധിക്കും. അനുവദിച്ചതില്‍ കൂടുതല്‍ ബാഗേജ് അനുവദിക്കില്ല. ഒമാനിൽ പെരുന്നാളിനോടനുബന്ധി ച്ച് പൊതു-സ്വകാര്യ മേഖലയിൽ തുടർച്ചയായി ഒമ്പതു ദിവസമാണ് അവധി ലഭിക്കുന്നത്. ഇൗ അവസരം മുതലാക്കി നിരവധിപ്പേരാണ് നാട്ടിലേക്ക് ഹൃസ്വ സന്ദർശനത്തിനൊരുങ്ങുന്നത്.
Adjust Story Font
16