സിസ്റ്റം നവീകരണം: പാസ്പോർട്ട്, ഇസി, പിസിസി സേവനങ്ങൾ മുടങ്ങും: ഇന്ത്യൻ എംബസി മസ്‌കത്ത്
ആഗസ്റ്റ് 29 വൈകീട്ട് ആറര മുതൽ സെപ്റ്റംബർ 2 രാവിലെ നാലര വരെയാണ് സേവനം മുടങ്ങുക
മസ്‌കത്ത്: സിസ്റ്റം നവീകരണം നടക്കുന്നതിനാൽ പാസ്പോർട്ട്, ഇസി, പിസിസി സേവനങ്ങൾ മുടങ്ങുമെന്ന് ഇന്ത്യൻ എംബസി മസ്‌കത്ത്. ആഗസ്റ്റ് 29 ഒമാൻ സമയം വൈകീട്ട് ആറര മുതൽ സെപ്റ്റംബർ 2 രാവിലെ നാലര വരെയാണ് പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ് (ഇസി), പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) സേവനങ്ങൾ ലഭ്യമല്ലാതിരിക്കുകയെന്ന് എംബസി എക്‌സിൽ പോസ്റ്റ് ചെയ്ത വാർത്താകുറിപ്പിൽ അറിയിച്ചു.
എന്നാൽ M/s BLS ഇന്റർനാഷണൽ നടത്തുന്ന ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രങ്ങളിൽ (IVACs) കോൺസുലാർ, വിസ സേവനങ്ങൾ തുടർന്നും ലഭ്യമാകും.
Next Story
Adjust Story Font
16