പീസ് വാലി ഒമാനിൽ സൗഹൃദ് സംഗമങ്ങൾ സംഘടിപ്പിച്ചു
അൽ ഖുവൈർ, ഖദറ, സലാല എന്നിവിടങ്ങളിലാണ് സംഗമങ്ങൾ നടന്നത്
സലാല: എറണാകുളം ജില്ലയിലെ പീസ് വാലി ഒമാനിലെ അൽ ഖുവൈർ, ഖദറ, സലാല എന്നിവിടങ്ങളിൽ സൗഹൃദ് സംഗമങ്ങൾ സംഘടിപ്പിച്ചു. സമൂഹത്തിൽ ഒറ്റപ്പെട്ടുപോയവരെ ചേർത്ത് നിർത്തുന്ന ഇന്ത്യയിലെ തന്നെ മാത്യകാപരമായ സ്ഥാപനമായാണ് പീസ് വാലിയെ ജനങ്ങൾ കാണുന്നതെന്ന് ചെയർമാൻ പി എം അബൂബക്കർ പറഞ്ഞു. മനുഷ്യർ ജാതി മതങ്ങൾക്കും കക്ഷി രാഷ്ട്രീയത്തിനുമൊക്കെ അതീതമായി സമുദ്രം കണക്കെ കരുണാദ്രമായപ്പോഴാണ് ഇത് വികസിച്ചത്. നിലവിൽ 650 ബെഡുകളുള്ള സ്ഥാപനം ആയിരമാക്കാനുള്ള ശ്രമത്തിലാണെന്നും സൗഹൃദ് സംഗമങ്ങളിലെ മുഖ്യ പ്രഭാഷണം നടത്തവേ അദ്ദേഹം പറഞ്ഞു. പീസ് വാലിയെയും അതിന്റെ ജീവകാരുണ്യ പ്രൊജക്ടുകളെയും പരിചപ്പെടുത്തുന്ന വീഡിയോ പ്രദർശനവും നടന്നു.
അൽ ഖുവൈറിലെ ഫുഡ് ലാന്റ്‌സ് റെസ്റ്റോറന്റ്, എ.എം.ഐ ഹാൾ ഖദറ, ഐ.എം.ഐ ഹാൾ സലാല എന്നിവിടങ്ങളിലാണ് സംഗമങ്ങൾ നടന്നത്. ഇവിടങ്ങളിൽ പീസ് വാലി പ്രവർത്തക സമിതികൾക്ക് രൂപം നൽകി. സലാല പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ്, ജനറൽ സെക്രട്ടറി ഒ.അബ്ദുൽ ഗഫൂർ, ട്രഷറർ സയീദ് എന്നിവരെയും മറ്റു ഭാരാവാഹികളെയും തിരഞ്ഞെടുത്തു. അൽ ഖുവൈർ പ്രസിഡന്റ് നൗഷാദ് റഹ്‌മാൻ, സെക്രട്ടറി സുരേഷ് ആലുവ, ട്രഷറർ എൽദോ മണ്ണൂർ എന്നിവരാണ്.
സുവൈക്ക് ഏരിയ പ്രസിഡന്റ് ഷിഹാബുദ്ദീൻ, സെക്രട്ടറി ആബിദ്, ട്രഷറർ മുഹമ്മദലി ജൗഹർ എന്നിവരെയും മറ്റു ഭാരാവാഹികളെയും തെരഞ്ഞെടുത്തു. ഷഫീഖ് പെരിങ്ങാല സ്വാഗതം പറഞ്ഞു.
Adjust Story Font
16