പെൻഗ്വിൻ ഫ്രൈഡ് ചിക്കൻ ഇനി ഗാർഡൻസ് മാളിലും; ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഓഫറുകൾ

പെൻഗ്വിൻ ഫ്രൈഡ് ചിക്കന്റെ പുതിയ ശാഖ സലാല ഗാർഡൻസ് മാളിൽ പ്രവർത്തനമാരംഭിച്ചു. നാസർ നസീർ മുഹമ്മദ് അൽ ഖാസിമിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഗാർഡൻസ് മാളിലെ വിശാലമായ ഫുഡ് കോർട്ടിലാണ് പുതിയ ഔട്ട്‌ലെറ്റ് തുറന്നത്.
മാനേജിങ് ഡയരക്ടർ ആസിഫ് ബഷീറും ഫ്രാഞ്ചൈസി പാർടൺമാരും, ഗാർഡൻസ് മാൾ പ്രൊപർട്ടി മാനേജർ ഖാലിദ് അൽ സദ്ജാലി, ബന അൽ മൈദനി എന്നിവരും സബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ മീലുകൾക്ക് നിരക്കിളവുണ്ട്.
1985 മുതൽ പ്രവർത്തിക്കുന്ന ഒമാനിലെ ആദ്യ ഫ്രൈഡ് ചിക്കൻ ബ്രാന്റാണ് പെൻഗ്വിൻ. ഫ്രൈഡ് ചിക്കൻ, പിസ, ബർഗർ തുടങ്ങിയ ഇനങ്ങളാണ് ഇവിടെ ലഭ്യമാവുക. ഒമാനിൽ സൊഹാർ, ഇബ്ര, ബർക്ക ,മൊബേല, സലാലയിൽ സാദ, ഗ്രാന്റ് മാൾ ഫുഡ് കോർട്ട് എന്നിവിടങ്ങളിലാണ് നിലവിൽ പെൻഗ്വിൻ ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ മലയാളി പ്രമുഖരുൾപ്പടെ നിരവധി പേർ സംബന്ധിച്ചു. രാവിലെ ഒമ്പത് മുതൽ രാത്രി പന്ത്രണ്ട് വരെയാണ് പ്രവർത്തന സമയം. കൂടുതൽ വിവരങ്ങൾക്ക് 97592001.
Adjust Story Font
16