ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; 950 ഓളം ഖാത്ത് പൊതികള്‍ പിടിച്ചെടുത്തു
മസ്‌കത്ത്: ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട. മയക്കു മരുന്നായി ഉപയോഗിക്കുന്ന, 980 ല്‍ അധികം ഖാത്ത് പൊതികള്‍ കടത്താനുള്ള ശ്രമമാണ് റോയല്‍ ഒമാന്‍ പോലീസ് പരാജയപ്പെടുത്തിയത്.
ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് വിരുദ്ധ വിഭാഗം സലാലയിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സുമായി സഹകരിച്ചാണ് ഇത്രയും വലിയ മയക്കുമരുന്ന് വേട്ട നടത്തിയത്. സംഭവത്തില്‍ ഒരാളെ പിടികൂടിയതായി റായല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും പൊലീസ് പറഞ്ഞു.
ഒമാനില്‍ ഖാത്ത് ഇലകള്‍ കടത്തുന്നവര്‍ റോയല്‍ ഒമാന്‍ പോലീസിന്റെ പിടിയിലായാല്‍ ജീവപര്യന്തം തടവോ വധശിക്ഷയോ വരെ ലഭിക്കാവുന്ന കുറ്റമാണ്.
Next Story
Adjust Story Font
16