Quantcast

പ്രവാസി ക്ഷേമ നിധി, നോർക്ക അംഗത്വം; പ്രചാരണ കാമ്പയിനുമായി പ്രവാസി വെൽഫെയർ ഒമാൻ

MediaOne Logo

Web Desk

  • Published:

    1 Sep 2022 5:39 AM GMT

പ്രവാസി ക്ഷേമ നിധി, നോർക്ക അംഗത്വം;   പ്രചാരണ കാമ്പയിനുമായി പ്രവാസി വെൽഫെയർ ഒമാൻ
X

'അറിയുക അംഗങ്ങളാവുക-പ്രവാസി ക്ഷേമ പദ്ധതികൾ' എന്ന തലകെട്ടിൽ പ്രവാസി വെൽഫെയർ ഒമാൻ നടത്തുന്ന കാമ്പയിൻ വ്യാഴാഴ്ച ആരംഭിക്കും. പ്രവാസി ക്ഷേമ നിധി, നോർക്ക അംഗത്വം എന്നിവയുമായി ബന്ധപ്പെട്ടാണ് കാമ്പയിൻ നടത്തുന്നത്.

സെപ്റ്റംബർ 30 വരെ നീളുന്ന കാമ്പയിനിൽ ഒമാനിലെ വിവിധ പ്രദേശങ്ങളിലെ പ്രവാസി വെൽഫയർ പ്രവർത്തകർ വഴി പരമാവധി പ്രവാസി മലയാളികളെ ക്ഷേമനിധി, നോർക്ക അംഗങ്ങളാക്കുകയാണ് ലക്ഷ്യം. ഔദ്യോഗിക ഉദ്ഘാടനം നാളെ ഉച്ചക്ക് ശേഷം നടക്കുന്ന ചടങ്ങിൽ പ്രവാസി വെൽഫയർ ഒമാൻ പ്രസിഡന്റ് കെ. മുനീർ നിർവഹിക്കും.

ഒമാന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് വരുന്ന 50ലധികം വളണ്ടിയർമാർക്ക് ക്ഷേമനിധി/നോർക്ക രജിസ്‌ട്രേഷൻ ചെയ്യുന്നതിനുള്ള പരിശീലനം നൽകും. 60 വയസിനു ശേഷം ലഭിക്കുന്ന പ്രവാസി പെൻഷൻ, മരണാനന്തരം കുടുംബത്തിനു ലഭിക്കുന്ന പെൻഷൻ, ചികിത്സ സഹായം, വിവാഹ ധനസഹായം, സ്വയം തൊഴിലിനുള്ള സാമ്പത്തിക സഹായം തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്ന ഈ പദ്ധതികളിൽ ഇപ്പോഴും അംഗങ്ങളായിട്ടില്ലാത്തവർക്ക് സൗജന്യമായാണ് അംഗത്വ രജിസ്‌ട്രേഷൻ നൽകുന്നതെന്ന് പ്രവാസി വെൽഫയർ വൈസ് പ്രസിഡന്റുമാരായ അസീസ് വയനാട്, അർഷദ് പെരിങ്ങാല, ജനറൽ സെക്രട്ടറി സാജിദ് റഹ്‌മാൻ, ജനസേവന സെക്രട്ടറി ഷമീർ കൊല്ലക്കാൻ എന്നിവർ അറിയിച്ചു.

TAGS :

Next Story