പ്രമുഖ പ്രവാസി വ്യവസായി സാനിയോ മൂസ നിര്യാതനായി
ഗൾഫാർ മുഹമ്മദലിയുടെ പിതൃസഹോദര പുത്രനാണ്
മുഹമ്മസ് മൂസ
സലാല: സലാലയിലെ ആദ്യകാല പ്രവാസിയും വ്യവസായ പ്രമുഖനുമായ മുഹമ്മസ് മൂസ (76) നാട്ടിൽ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് മൂന്ന് വർഷമയി ചികിത്സയിലായിരുന്നു.
ആലപ്പുഴ ടൗണിലെ ആമിന മൻസിലിലാണ് താമസം. ഗൾഫാർ മുഹമ്മദലിയുടെ പിതൃസഹോദര പുത്രനാണ്. മരവെട്ടിക്കൽ റസിയ ബീവിയാണ് ഭാര്യ. സലാല യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ അധ്യാപകൻ ഡോ. സാനിയോ മൂസ മകനാണ്. സയീറ മൂസ, റഹ്മ മൂസ, ഡോ. റെസ് വിൻ മൂസ (റസിഡന്റ് ഡെന്റ് കെയർ എറണാകുളം) എന്നിവരാണ് മറ്റു മക്കൾ.
നെഹില, ഡോ. ഇഹ്സാൻ (ഇ.എൻ.ടി പ്രൊഫസർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ്), ഡോ. ഷിഹാബ് (സ്മൈൽ ഡെന്റൽ, തിരുനാവായ), ഡോ. നസ് റിൻ (റസിഡന്റ് ഡെന്റ് കെയർ എറണാകുളം) എന്നിവർ മരുമക്കളാണ്.
സാമൂഹിക ജീവകാരുണ്യ മേഖലയിൽ സലാലയിലെ സജീവ സാന്നിധ്യമായിരുന്നു മുഹമ്മദ് മൂസ. ആദ്യകാലത്ത് സാനിയോ കമ്പനിയുടെ സലാല ഹെഡായി ജോലി ചെയ്തതിനാൽ പ്രവാസികൾക്കിടയിൽ സാനിയോ മൂസ എന്നാണ് അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ 49 വർഷമായി സലാലയിൽ ഉണ്ടായിരുന്നു. ആലപ്പുഴ നഗരത്തിലെ മസ് താൻ ജുമാമസ്ജിദിൽ ഞായറാഴ്ച വൈകീട്ടോടെ മൃതദേഹം ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Adjust Story Font
16