Quantcast

ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഖത്തർ അമീർ ഒമാനിൽ നിന്ന് മടങ്ങി

MediaOne Logo

Web Desk

  • Published:

    29 Jan 2025 5:03 PM

ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഖത്തർ അമീർ ഒമാനിൽ നിന്ന് മടങ്ങി
X

മസ്‌കത്ത്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഖത്തർ അമീർ ഒമാനിൽ നിന്ന് മടങ്ങി. സാംസ്‌കാരിക, വിദ്യാഭ്യാസ, കായിക, യുവജന സഹകരണ മേഖലകളിലെ മൂന്ന് എക്സിക്യൂട്ടീവ് പ്രോഗ്രാമുകളിൽ ഒപ്പിട്ടാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഒമാനിൽ നിന്ന് മടങ്ങിയത്. ഇരു രാഷ്ട്ര നേതാക്കളും നടത്തിയ കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഗൾഫ് സഹകരണ കൗൺസിലിന്റെ പുരോഗതിയെക്കുറിച്ചും ചർച്ച ചെയ്തു. ഗസ വിഷയത്തിൽ സുപ്രധാന കാരറിലെത്താൻ മധ്യസ്ഥതവഹിച്ച ഖത്തറിന്റെ ശ്രമങ്ങളെയും ഒമാൻ സുൽത്താൻ പ്രശംസിച്ചു.

തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾ പൂർണമായും നടപ്പിലാക്കുമെന്നും ഇത് സമാധാനത്തിന് വഴിയൊരുക്കുമെന്നും ഇരുനേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു. ഗസ്സയുടെ പുനർനിർമാണത്തിന് പ്രാദേശിക, അന്താരാഷ്ട്ര പ്രയത്‌നങ്ങൾ ആവശ്യമാണെന്നും അവർ ഊന്നിപ്പറഞ്ഞു. സിറിയയുടെ പരമാധികാരത്തെയും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു രാഷ്ട്രീയ പരിവർത്തനത്തിനായുള്ള ശ്രമങ്ങളെയും പിന്തുണക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു. അമീറിന് അൽ ആലം പാലസ് ഗസ്റ്റ്ഹൗസിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് ഔദ്യോഗിക അത്താഴവിരുന്ന് നടത്തിയിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ ഭാഗമായി ഇരു നേതാക്കളും അനുസ്മരണ സമ്മാനങ്ങളും കൈമാറി. റോയൽ എയർപോർട്ടിൽ നൽകിയ യാത്രയപ്പ് ചടങ്ങിന് സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം നൽകി.

TAGS :

Next Story