രാഹുൽ ഗാന്ധി വിഷയം; ഐ.ഒ.സി സലാല ചാപ്റ്റർ വായ മൂടികെട്ടി പ്രതിഷേധിച്ചു
ഇന്ത്യൻ ജനാധിപത്യത്തിന് നേരെയുള്ള ഭരണകൂട ഭീകരതയാണ് രാഹുൽ ഗാന്ധിയുടെ ലോകസഭാ അംഗത്വം റദ്ദാക്കിയ നടപടിയെന്ന് സലാല മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന ഐ.ഒ.സി സലാലയുടെ പ്രതിഷേധ യോഗം കുറ്റപെടുത്തി.
ഇന്ത്യയിൽ നീതിക്ക് വേണ്ടി സംസാരിക്കുന്നവരുടെ വായ മൂടിക്കെട്ടാൻ ബോധപൂർവ്വമായ ശ്രമം നടക്കുകയാണ്. അതിനെതിരെ പാർലമെന്റിലും പുറത്തും എന്നും ശബ്ദമുയർത്തിയ രാഹുൽ ഗാന്ധിയെ മാറ്റി നിർത്തി ഇന്ത്യയിലെ പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള ശ്രമത്തെ ഒരുമിച്ചു പ്രതിരോധിക്കണമെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഐ.ഒ.സി ഒമാൻ മീഡിയ കൺവീനർ സിയാഉൾ ഹഖ് ലാറി പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ഐ.ഒ.സി സലാല കേരള ചാപ്റ്റർ കൺവീനർ നിഷ്താർ അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ ചാപ്റ്റർ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
Next Story
Adjust Story Font
16