Quantcast

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴ തുടരുന്നു

നാളെയും മഴ തുടരും

MediaOne Logo

Web Desk

  • Published:

    15 Oct 2024 5:43 PM GMT

Chance of thunder and rain in different parts of Oman today: Met Office
X

മസ്‌കത്ത്: ഉഷ്ണമേഖലാ ന്യൂനമർദത്തിന്റെ ഭാഗമായി ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴ തുടരുന്നു. പല ഗവർണറേറ്റുകളിലും വ്യത്യസ്ത അളവിലുള്ള മഴയാണ് ലഭിച്ചത്. സൂർ വിലായത്തിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 92 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്തത്. ജലൻ ബാനി ബുഅലിയിൽ ഇന്നലെയും ഇന്നുമായി 82 മില്ലീമീറ്റർ മഴ ലഭിച്ചു. സൂറിലെ 5 ഇടങ്ങളിലുൾപ്പെടെ സൗത്ത് ഷർഖിയയിലെ ആറ് സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങിയിട്ടുണ്ട്. അതേസമയം, സൂരിൽ വാഹനത്തിൽ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

നാഷണൽ മൾട്ടി ഹസാർഡ് എർലി വാണിംഗ് സെന്റർ നൽകുന്ന കാലാവസ്ഥാ പ്രവചനം അനുസരിച്ച് നാളെയും മഴ തുടരും. ദോഫാർ ഗവർണറേറ്റിൽ 30 മില്ലിമീറ്റർ വരെ മഴയും നോർത്ത്, സൗത്ത് ബത്തിന, ദാഖിലിയ, മസ്‌കത്ത്, ദാഹിറ, ബുറൈമി ഗവർണറേറ്റുകളിൽ 20 മുതൽ 50 മില്ലിമീറ്റർ വരെ മഴയും പ്രതീക്ഷിക്കാം. മഴ, ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗവർണറേറ്റുകളിലുടനീളമുള്ള ഷെൽട്ടർ സെന്ററുകൾ, റിലീഫ് ആൻഡ് ഷെൽട്ടർ സെക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്.

പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കാനും വൈദ്യുതി സൗകര്യങ്ങൾ, ജല ലൈനുകൾ, മലിനജല സംവിധാനങ്ങൾ തുടങ്ങിയ അപകടകരമായ പ്രദേശങ്ങൾ ഒഴിവാക്കാനും സുരക്ഷയ്ക്കായി ഔദ്യോഗിക അപ്ഡേറ്റുകൾ പിന്തുടരാനും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകളും അറിയിച്ചിട്ടുണ്ട്.: വൈദ്യുതി മുടക്കത്തിന് 1011 ലും ജലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് 1442 ലും ആശയവിനിമയ പ്രശ്‌നങ്ങൾക്ക് 1000 എന്ന നമ്പറിലും ബന്ധപ്പെടാം.

TAGS :

Next Story