Quantcast

മൂന്നു ഗവർണറേറ്റുകളിൽ തിങ്കളാഴ്ച രാത്രി മുതൽ മഴയ്ക്ക് സാധ്യത: ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദോഫാർ, അൽ വുസ്ത, സൗത്ത് ഷർഖിയ ഗവർണറേറ്റുകളിലാണ് മഴയ്ക്ക് സാധ്യത

MediaOne Logo

Web Desk

  • Published:

    11 Oct 2024 8:38 AM GMT

Rain likely in three governorates from Monday night: Oman Meteorological Center - CAA
X

മസ്‌കത്ത്: മൂന്നു ഗവർണറേറ്റുകളിൽ തിങ്കളാഴ്ച രാത്രി മുതൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദോഫാർ, അൽ വുസ്ത, സൗത്ത് ഷർഖിയ ഗവർണറേറ്റുകളിലാണ് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എക്‌സിൽ അറിയിച്ചു.

അറബിക്കടലിന്റെ തെക്കുകിഴക്ക് ഉഷ്ണമേഖലാ ന്യൂനമർദം രൂപപ്പെടുകയും അടുത്ത രണ്ട് ദിവസങ്ങളിൽ അത് ആഴത്തിലുള്ള ഉഷ്ണമേഖലാ ന്യൂനമർദമായി മാറാനുള്ള സാധ്യതയുമുണ്ടെന്നാണ് ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളും വിശകലനങ്ങളും സൂചിപ്പിക്കുന്നതെന്നും നാഷണൽ മൾട്ടി ഹസാർഡ് ഏർളി വാണിംഗ് സെൻറർ, സിവിൽ ഏവിയേഷൻ അതോറിറ്റി വാർത്താകുറിപ്പിൽ പറഞ്ഞു. ഈ ഉഷ്ണമേഖലാ ന്യൂനമർദം ഒമാന്റെ ചില ഭാഗങ്ങളിൽ മഴയ്ക്ക് കാരണമായേക്കുമെന്നാണ് സിഎഎ പ്രവചിക്കുന്നത്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഏറ്റവും പുതിയ കാലാവസ്ഥാ ബുള്ളറ്റിനുകളും റിപ്പോർട്ടുകളും മനസ്സിലാക്കാൻ എല്ലാവരോടും സിവിൽ ഏവിയേഷൻ അതോറിറ്റി അഭ്യർത്ഥിച്ചു.

TAGS :

Next Story