ഒമാനില്‍ റമദാനിലെ തെഴില്‍ സമയക്രമം പ്രഖ്യാപിച്ചു
സ്വകാര്യ മേഖലയിലെ മുസ്ലിം ജീവനക്കാര്‍ക്ക് ദിവസവും ആറ് മണിക്കൂറായിരിക്കും ജോലി സമയം
ഒമാനില്‍ റമദാനിലെ പൊതു, സ്വകാര്യ മേഖലകളിലെ തൊഴില്‍ സമയക്രമം മന്ത്രാലയം പ്രഖ്യാപിച്ചതായി ഒമാന്‍ ന്യൂസ് ഏജന്‍സി(ഒ.എന്‍.എ) അറിയിച്ചു.
മന്ത്രാലയങ്ങളുടെയും പബ്ലിക് അതോറിറ്റികളുടെയും തൊഴില്‍ സമയം രാവില ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെ ആയിരിക്കും. സ്വകാര്യ മേഖലയിലെ മുസ്ലിം ജീവനക്കാര്‍ക്ക് ദിവസവും ആറ് മണിക്കൂറായിരിക്കും ജോലി സമയം. ഒരു ആഴ്ചയിലെ ആകെ ജോലിസമയം 30 മണിക്കൂര്‍ ആയിരിക്കുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
Next Story
Adjust Story Font
16