Quantcast

ഒമാൻ ഫുട്‌ബോൾ ടീമിൻ്റെ പുതിയ കോച്ചായി റഷീദ് ജാബറിനെ നിയമിച്ചു

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഒമാൻ ടീമിന് ജാബറിന്റെ വരവ് ഊർജമാവുമെന്നാണ് കായിക പ്രേമികൾ കരുതുന്നത്

MediaOne Logo

Web Desk

  • Published:

    19 Sep 2024 11:02 AM GMT

ഒമാൻ ഫുട്‌ബോൾ ടീമിൻ്റെ പുതിയ കോച്ചായി റഷീദ് ജാബറിനെ നിയമിച്ചു
X

മസ്‌കത്ത്: ചെക്ക് പരിശീലകൻ ജറോസ്ലാവ് സിൽഹവിയെ മാറ്റിയതിന് പിന്നാലെ ഒമാനി വെറ്ററൻ താരം റഷീദ് ജാബറിനെ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ഒമാൻ ഫുട്ബോൾ അസോസിയേഷൻ നിയമിച്ചു.

2022-ൽ, സീബ് ക്ലബ്ബിനെ എ.എഫ്.സി കപ്പ് കിരീടത്തിലേക്ക് നയിച്ചതുൾപ്പടെ പരിശീലകനെന്ന നിലയിൽ നിരവധി ടീമുകളെ അവിസ്മരണീയമായ വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ട് ജാബർ.

2026-ലെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കുവൈത്തിനും ജോർദാനുമായി ഏറ്റുമുട്ടാൻ ഇരിക്കുന്ന ഒമാൻ ടീമിന് ജാബറിന്റെ വരവ് ഊർജമാവുമെന്നാണ് കായിക പ്രേമികൾ കരുതുന്നത്.

TAGS :

Next Story