ഒമാനിൽ പ്രകൃതി ദത്ത ഔഷധങ്ങൾ വിൽപന നടത്തുന്നതിൽ നിയന്ത്രണം
ഒമാൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്നും അംഗീകാരം നേടിയ പ്രകൃതി ദത്ത ഔഷധങ്ങൾ വിൽപന നടത്താവുന്നതാണ്.
മസ്കത്ത്: ഒമാനിൽ ഒറ്റമൂലികളും പച്ച മരുന്നുകളും അടക്കമുള്ള പ്രകൃതി ദത്ത ഔഷധങ്ങൾ വിൽപന നടത്തുന്നത് കർശന നിയന്ത്രണവുമായി അധികൃതർ. എന്നാൽ ഒമാൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്നും അംഗീകാരം നേടിയ പ്രകൃതി ദത്ത ഔഷധങ്ങൾ വിൽപന നടത്താവുന്നതാണ്.
ഗുളികകൾ, ഓയിൻമെന്റുകൾ, ദ്രവ, ഘന, പൊടി രൂപത്തിലോ ഉള്ള എല്ല ഇനം ഔഷധ വസ്‍തുക്കള്‍ വിൽക്കുന്നതിനും നിയന്ത്രണം ബാധകമാണ്. നിയമം ലംഘിക്കുന്നവർ 50 റിയാൽ മുതൽ 2000 റിയാൽവരെ പിഴ ഒടുക്കേണ്ടി വരും.
ഒമാൻ ആരോഗ്യ മന്ത്രലയത്തിന്റെ അംഗീകാരമില്ലാതെ പരസ്യങ്ങൾ നൽകാനും പാടില്ല. അംഗീകാരമില്ലാത്ത മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്നതിനും പരസ്യം നൽകുന്നതിനും നിയമം ബാധകമാണ്.
ഇതിന്റെ അടിസ്ഥാനത്തിൽ ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിലും കടകളിലും ഉപഭോതൃ സംരക്ഷണ അതോറിറ്റി അധികൃതർ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തിയിരുന്നു. പല സ്ഥാപനങ്ങളിൽനിന്നും കണ്ടെടുത്ത ഇത്തരം മരുന്നുകൾ പിടിച്ചെടുക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു. 2015 മുതൽ ഇത്തരം ഉൽപനങ്ങൾക്ക് ഒമാനിൽ നിയന്ത്രണം നിലവിലുണ്ട്.
Adjust Story Font
16