Quantcast

ഇന്ത്യൻ പ്രസിഡന്റിന് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ഒമാൻ ഭരണാധികാരി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ പുരോഗമിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2022-08-14 18:46:50.0

Published:

14 Aug 2022 6:44 PM GMT

ഇന്ത്യൻ പ്രസിഡന്റിന് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ഒമാൻ ഭരണാധികാരി
X

മസ്‌കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. പ്രസിഡന്റിന് ആയുരാരോഗ്യ സൗഖ്യം നേർന്ന ഒമാൻ സുൽത്താൻ ഇന്ത്യൻ ജനതക്ക് കൂടുതൽ ക്ഷേമവും ഐശ്വര്യങ്ങളും ഉണ്ടാകട്ടേയെന്ന് ആശംസാ സന്ദേശത്തിൽ അറിയിച്ചു.

അതേസയം രാജ്യത്തെ എല്ലാം പൗരന്മാർക്കും രാഷ്ട്രപതി ദ്രൗപതി മുർമു സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു. ജനങ്ങൾ രാജ്യത്തിന്റെ സുരക്ഷക്കും അഭിവൃദ്ധിക്കുമായി പ്രവർത്തിക്കണം, സ്വാതന്ത്ര്യദിനം രാജ്യ സ്നേഹത്തിന്റെ ദിനമാണ്, സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഉത്സാഹത്തോടെ എല്ലാവരും പങ്കെടുക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന്റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

കോവിഡ് മഹാമാരിയെ രാജ്യം നിർമിച്ച വാക്സിൻ കൊണ്ട് പൊരുതി തോൽപ്പിച്ചെന്നും ഇന്ത്യ ലോകത്തിന് തന്നെ താങ്ങായെന്നും രാഷ്ട്രപതി പറഞ്ഞു. ജനാധിപത്യം രാജ്യത്ത് കൂടുതൽ ശക്തിപ്പെടുകയാണ്. ഇന്ത്യയിൽ ലിംഗ വിവേചനം കുറഞ്ഞു. എല്ലാ രംഗത്തും സ്ത്രീകൾ തിളങ്ങുകയാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ പുരോഗമിക്കുകയാണ്. ഭീകരാക്രമണ മുന്നറിയിപ്പുകൾ ഉള്ളതിനാൽ പഴുതടച്ച സുരക്ഷയാണ് ഡൽഹിയിലും സുപ്രധാന നഗരങ്ങളിലും ഒരുക്കിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നുണ്ട്. ആയിരത്തിലധികം പൊലീസുകാരെയാണ് ഡൽഹിയിൽ മാത്രം വിന്യസിപ്പിച്ചിട്ടുള്ളത്. ഇതിന് പുറമെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്യാമറകളും നിരീക്ഷണത്തിനായി സ്ഥാപിച്ചിട്ടുണ്ട്.

TAGS :

Next Story