Quantcast

റൂവി കപ്പ് ഫുട്ബോൾ 2023; അൽ അൻസാരി എഫ് സി ജേതാക്കൾ

MediaOne Logo

Web Desk

  • Published:

    25 Sept 2023 5:09 PM IST

റൂവി കപ്പ് ഫുട്ബോൾ 2023;   അൽ അൻസാരി എഫ് സി ജേതാക്കൾ
X

ഒമാനിലെ കൈരളി റൂവിയുടെ നേതൃത്വത്തിൽ നടന്ന റൂവി കപ്പ് 2023 ഫുട്ബാൾ ടൂർണമെന്റിൽ അൽ അൻസാരി എഫ്.സി ജേതാക്കളായി. നെസ്റ്റോ സെന്ന എഫ്.സി റണ്ണർ അപ്പും എഫ്.സി കേരള മൂന്നാം സ്ഥാനവും നേടി.റൂവിയിലെ അൽ സാഹിൽ ഗ്രൗണ്ടിൽ നടന്ന മത്സരം ഒമാൻ ദേശീയ ടീം അംഗം അഹമ്മദ് ഫരാജ് അൽ റവാഹി ഉദ്ഘടനം ചെയ്തു.

ഹമൂദ്, ഇന്ത്യൻ സ്ക്രൂൾ ബോർഡ് മെംബർ നിധീഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു. അഭിലാഷ് ശിവൻ സ്വാഗതവും വരുൺ നന്ദിയും പറഞ്ഞു.

വിജയികൾക്കുള്ള ട്രോഫികളും പുരസ്കാരങ്ങളും സാമൂഹ്യ പ്രവർത്തകരായ ഷാജി സെബാസ്റ്റ്യൻ, അനു ചന്ദ്രൻ, റെജി ഷാഹുൽ, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ വിതരണം ചെയ്തു.സാമൂഹ്യ ക്ഷേമ രംഗത്ത് നിരവധിയായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാറുള്ള കൈരളി റൂവി കൂട്ടായ്മ കായിക രംഗത്തും വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്.

ഇത്തരം മികവുറ്റ പരിപാടികളുമായി ഇനിയും റൂവി കൂട്ടായ്മ മുൻപോട്ട് വരുമെന്നും ഇത്തരം പരിപാടികളിൽ നിന്ന് ലഭിക്കുന്ന തുക സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കാണ് നീക്കി വെക്കാറുള്ളത് എന്നും സംഘാടകർ പറഞ്ഞു. ടൂർണമെന്റ് വൻവിജയമാക്കിയ മുഴുവൻ ആളുകൾക്കും നന്ദി രേഖപ്പെടുത്തുന്നതായും സംഘാടകർ അറിയിച്ചു.

TAGS :

Next Story