ബാലകലോത്സവം; സലാലയിൽ ഇനി കലയുടെ രാപ്പകലുകൾ
ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല, മലയാള വിഭാഗം ബാലകലോത്സവം മത്സരങ്ങൾ ഒക്‌ടോബർ18ന് ആരംഭിക്കും
സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല, മലയാള വിഭാഗത്തിന്റെ ഈ വർഷത്തെ ബാലകലോത്സവ മത്സരങ്ങൾ ഒക്ടോബർ 18 വെള്ളി രാവിലെ 8.30 മുതൽ മുതൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഓഡിറ്റോറിയത്തിൽ അരങ്ങേറും . വിവിധ മത്സര ഇനങ്ങളിൽ 800 ൽ പരം വിദ്യാർഥികൾ മാറ്റുരയ്ക്കും. 18, 19 തിയ്യതികളിൽ പെൻസിൽ ഡ്രോയിങ്, വാട്ടർ കളറിംഗ്, മലയാളം കവിതാലാപനം, ഫാഷൻ ഷോ, ക്ലേ മോഡലിംഗ്, ലളിതഗാനം, ഹിന്ദി പദ്യപാരായണം, പ്രഛന്നവേഷം, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ മത്സരങ്ങൾ നടക്കും. മറ്റ് മത്സരങ്ങൾ നവംബർ 8, 9 ,15, 16 ,22 ,23 തീയതികളിൽ നടക്കുമെന്ന് ബാലകലോത്സവം കൺവീനർ ഷജിൽ എം കെ അറിയിച്ചു.
നവംബർ ഒന്നിന് ബാലകലോത്സവ ഉദ്ഘാടനം സിനിമാ പിന്നണി ഗായകൻ വി.ടി. മുരളി നിർവ്വഹിക്കും. സ്റ്റേജ് ആർട്ടിസ്റ്റ് പ്രദീപ് പുലാനിയുടെ സ്റ്റേജ് ഷോ, സലാലയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ എന്നിവയും ഉണ്ടാകുമെന്ന് കൾച്ചറൽ സെക്രട്ടറി പ്രശാന്ത് നമ്പ്യാർ അറിയിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ കൺവീനർ എ.പി. കരുണൻ, കോ കൺവീനർ റഷീദ് കൽപറ്റ, ട്രഷറർ സജീബ് ജലാൽ എന്നിവരും സംബന്ധിച്ചു.
Adjust Story Font
16