സി.ബി.എസ്.ഇ പരീക്ഷയിൽ സലാല ഇന്ത്യൻ സ്‌കൂളിന് തിളക്കമാർന്ന വിജയം
ഈ വർഷവും സി.ബി.എസ്.ഇ പരീക്ഷയിൽ സലാല ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥികൾ മികച്ച വിജയം നേടി. പ്ലസ്ടുവിൽ 193 കുട്ടികൾ പരീക്ഷ എഴുതിയതിൽ 99.48 ശതമാനമാണ് വിജയം. രണ്ട് വിഷയങ്ങളിൽ ഓരോ കുട്ടികൾ വീതം ഫുൾ മാർക്കും നേടി. സയൻസിൽ കാഷിഫ് ഫിറോസ് 96.4 ശതമാനം മാർക്ക് നേടി ഒന്നാമതെത്തി. വിനീത് വറ്റ്‌സൽ (95.6) രണ്ടാമതും മറിയം സൈന (93.8) മൂന്നാമതുമെത്തി.
കൊമേഴ്സിൽ 91.8 ശതമാനം മാർക്ക് നേടി ഷഹീൻ മുഹമ്മദ് ഇമ്രാൻ ഖാനാണ് ഒന്നാമതെത്തിയത്. ആയുഷ് ഗണേഷ് (91.2) രണ്ടാമതും അനഖ ജോബി (90) മുന്നാം സ്ഥാനവും നേടി.
ഹ്യുമാനിറ്റീസിൽ 95.6 ശതമനം മാർക്ക് നേടി നോവൽ ജോണിനാണ് ഒന്നാം സ്ഥാനം. റോണിയ മരിയ (87.2) രണ്ടാമതും റിത ശാഹ് (87) മൂന്നാമതുമെത്തി. പത്താം ക്ലാസ്സ് പരീക്ഷയിൽ 236 കുട്ടികളാണ് പരീക്ഷയെഴുതിയത്.
അതിൽ 48 കുട്ടികൾ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കി. മലയാളത്തിന് പന്ത്രണ്ട് കുട്ടികളും സോഷ്യൽ സയൻസിന് രണ്ട് കുട്ടികളും ഫുൾ മാർക്ക് നേടി. 97 ശതമാനം മാർക്ക് നേടി അൽ ഖമയാണ് സ്‌കൂളിൽ ഒന്നാമതെത്തിയത്.
96.8 ശതമാനം മാർക്ക് നേടി ആർണവ് ഗുപ്ത രണ്ടാമതെത്തി. 96.6 ശതമാനം മാർക്ക് നേടി തേജൽ വിജിലി പ്രജിത് മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികളെ മനേജിങ് കമ്മിറ്റി പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ്, പ്രിൻസിപ്പൽ ദീപക് പഠാങ്കർ എന്നിവർ അഭിനന്ദിച്ചു.
Adjust Story Font
16