Quantcast

ഫാസ് വുമൻസ് പ്രീമിയർ ലീഗ്; സലാല ഇന്ത്യൻസ് വിജയികൾ

നാല് ദിവസങ്ങളിലായി നടന്ന ലീഗിൽ അഞ്ച് ടീമുകൾ പങ്കെടുത്തു

MediaOne Logo

Web Desk

  • Published:

    13 April 2025 4:08 PM

ഫാസ് വുമൻസ് പ്രീമിയർ ലീഗ്; സലാല ഇന്ത്യൻസ് വിജയികൾ
X

സലാല: ഫ്യൂച്ചർ അക്കാദമി സ്പോട്സ് (ഫാസ്) സലാലയിൽ സംഘടിപ്പിച്ച രണ്ടാമത് വുമൻസ് ക്രിക്കറ്റ് പ്രീമിയർ ലീഗിൽ സലാല ഇന്ത്യൻസ് വിജയികളായി. ഫൈനലിൽ സലാല സ്ട്രൈക്കേഴ്സിനെയാണ് ഇവർ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സലാല ഇന്ത്യൻസ് നിശ്ചിത ആറ് ഓവറിൽ 46 റൺസെടുത്തിരുന്നു. എന്നാൽ രണ്ടാമത് ബാറ്റ് ചെയ്ത സലാല സ്ട്രൈക്കേസിന് ആറ് ഓവറിൽ 40 റൺസെടുക്കാനേ കഴിഞ്ഞുള്ളു. വിജയികൾക്ക് പെൻഗ്വിൻ എം.ഡി ആസിഫ് ബഷീർ , സാബിറ ആസിഫ്, സുബൈദ ഷമ്മാസ് എന്നിവർ ട്രോഫികളും പെൻഗ്വിൻ ഗിഫ്റ്റ് വൗച്ചറും സമ്മാനിച്ചു. ഫാസ് ജനറൽ മാനേജർ ജംഷാദ് അലി ഓൺലൈനിലൂടെ വിജയികൾക്ക് ആശംസകൾ നേർന്നു. മാനേജർ ആസിഫും സംബന്ധിച്ചു. ടൂർണമെന്റിലെ മികച്ച കളിക്കാരിയും മികച്ച ബാറ്റ്സ് വുമണായി കവിത ഡിസൂസയെ തെരഞ്ഞെടുത്തു. രേഷ്മ പ്രീതമാണ് മികച്ച ബൗളർ. മൻഹയാണ് എമർജിംഗ് പ്ലയർ. അഹദ് കാഞ്ഞിരപ്പള്ളി, അരുൺ ഷെട്ടി എന്നിവരാണ് മത്സരം നിയന്ത്രിച്ചത്.

വനിതകൾക്കുള്ള ഐ.സി.എൽ സീസൺ 1 ന്റെ ലോഗോ പ്രകാശനം ടീം ക്യാപ്റ്റന്മാർ ചേർന്ന് നിർവ്വഹിച്ചു. അക്കാദമിയിൽ ഈയാഴ്ച രജിസ്റ്റർ ചെയ്യുന്നവർക്ക് അമ്പത് ശതമാനം നിരക്കിളവുള്ളതായി ഭാരവാഹികൾ പറഞ്ഞു. അമീർ കല്ലാച്ചി, റിജുറാജ്, സൂഫിയ, മാഹിൻ, ദിവ്യ , വിജയ് എന്നിവർ നേത്യത്വം നൽകി.

TAGS :

Next Story