Quantcast

സലാല കെ.എം.സി.സി നാൽപതാം വാർഷികം ആഘോഷിക്കുന്നു; ഒരു വർഷം നിളുന്ന വിപുലമായ പരിപാടികൾ

ആഘോഷത്തിന് ഫെബ്രുവരി ഒമ്പതിന് കുടുംബസംഗമത്തോടെ തുടങ്ങും

MediaOne Logo

Web Desk

  • Published:

    1 Feb 2024 7:50 PM GMT

Salalah KMCC celebrates fortieth anniversary with extensive programs lasting one year
X

മസ്കത്ത്: സലാലയിലെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ സലാല കെ.എം.സി.സി വിപുലമായ രീതിയിൽ നാൽപതാം വാർഷീകം ആഘോഷിക്കുന്നു. മുസ്‍ലിം ലീഗ് സംസ്ഥാന അഖിലേന്ത്യ നേത്യത്വത്തിന്റെ സാന്നിധ്യത്തിലായിരിക്കും വിപുലമായ സമാപന പരിപാടിയെന്ന് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് നാസർ പെർങ്ങത്തൂർ പറഞ്ഞു. കേന്ദ്ര കമ്മിറ്റി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ കേന്ദ്ര നേതാക്കൾ സംബന്ധിച്ചു.

നാൽപതാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി ഒമ്പതിന് കുടുംബ സംഗമത്തോടെയാണ് ആരംഭിക്കുകയെന്ന് ജനറൽ സെക്രട്ടറി ഷബീർ കാലടി പറഞ്ഞു. വനിത ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിന നിയാസി മുഖ്യാതിഥിയായിരിക്കും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം മുൻ കെ.എം.സി.സി നേതാക്കളായ ഹുസൈൻ കാച്ചിലോടി, അബ്ദുൽ കലാം എന്നിവർ ചേർന്ന് നിർവഹിച്ചു.

വാർഷികാഘോഷത്തിന്റെ ലോഗോപ്രകാശനം പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും അബൂ തഹ്നൂൻ ഗ്രൂപ്പ് എം.ഡിയുമായ ഒ. അബ്ദുൽ ഗഫൂർ നിർവഹിച്ചു. ആഘോഷത്തിന്റെ വിപുലമായ മറ്റു കലാ, കായിക, ജീവകാരുണ്യ പരിപാടികൾക്ക് കേന്ദ്ര, ജില്ല, ഏരിയ കമ്മിറ്റികൾ രൂപം നൽകിവരികയാണ്. ഇതിനായി നാൽപത്തിയൊന്നംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. റഷീദ് കൽപറ്റ ചെയർമാനും സൈഫുദ്ദീൻ അലിയമ്പത്ത് ജനറൽ കൺവീനറും അബ്ദുസ്സലാം ഹാജി ഫിനാൻസ് കൺവീനറും മുസ്തഫ ഫലൂജ കോ കൺവീനറുമാണ്.

കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഹമീദ് ഫൈസി, അലി ഹാജി, ഹാഷിം കോട്ടക്കൽ, മഹ്മൂദ് ഹാജി, എൻ.കെ ഹമീദ്, കാസിം കോക്കൂർ എന്നിവരും സംബന്ധിച്ചു.

Summary: Salalah KMCC celebrates fortieth anniversary with extensive programs lasting one year

TAGS :

Next Story