സലാം എയർ ചെന്നൈയിലേക്ക് സർവീസ് പ്രഖ്യാപിച്ചു
മസ്‌കത്തിൽ നിന്നും ജൂലൈ 11 നാണ് സർവീസ് ആരംഭിക്കുക
മസ്കത്ത്: ബഡ്ജറ്റ് എയർ ലൈനായ സലാം എയർ മസ്‌കത്തിൽ നിന്നും ചെന്നൈയിലേക്ക് സർവീസ് പ്രഖ്യാപിച്ചു. മസ്‌കത്തിൽ നിന്ന് വ്യാഴവും ശനിയുമാണ് സർവീസുണ്ടാവുക. ചെന്നൈയിൽ നിന്നും വെള്ളി, ഞായർ ദിവസങ്ങളിൽ മടക്കയാത്രയുമുണ്ടാകും. മസ്‌കത്തിൽ നിന്ന് രാത്രി 11 ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 4.15ന് ചെന്നൈയിലെത്തും. അതേസമയം രാവിലെ അഞ്ചുമണിക്ക് ചെന്നൈയിൽ നിന്നും മടങ്ങുന്ന വിമാനം രാവിലെ 7.25ന് മസ്‌കത്തിലെത്തും.
ഇതുകൂടാതെ ജുലൈ രണ്ട് മുതൽ ഡൽഹിയിലേക്കും സലാം എയർ സർവീസ് നടത്തുന്നുണ്ട്. ഡൽഹിയിലേക്കുള്ള സർവീസ് ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും. നേരത്തെ, കോഡ്‌ഷെയർ പാർട്ണർഷിപ്പിലൂടെ സലാം എയർ 1,750 യാത്രക്കാർക്ക് 56 സ്ഥലങ്ങളിലേക്ക് യാത്രയൊരുക്കിയിരുന്നു. മറ്റൊരു എയർലൈൻ നടത്തുന്ന വിമാനത്തിൽ ഒരു എയർലൈൻ അതിന്റെ ഡിസൈനർ കോഡ് സ്ഥാപിക്കുകയും യാത്രക്കായുള്ള ടിക്കറ്റുകൾ വിൽക്കുകയും ചെയ്യുന്ന മാർക്കറ്റിങ് രീതിയാണ് കോഡ് ഷെയറിങ്ങ്.
Adjust Story Font
16