സലാം എയർ പുതിയ 12 വിമാനങ്ങൾ വാങ്ങുന്നു
സലാം എയറിന്റെ വിപുലീകരണ പദ്ധതികളുടെ ഭാഗമായായാണിത്
മസ്‌ക്കത്ത്: ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ പുതിയ വിമാനങ്ങൾ വാങ്ങുന്നു. ബ്രസീലിയൻ വിമാന നിർമാതാക്കളായ എംബ്രയറുമായി ഇത് സംബന്ധിച്ച് കരാർ ഒപ്പുവെച്ചു. സലാം എയറിന്റെ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണിത്.
സലാം എയർ സി ഇ ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദും കൊമേഴ്‌സ്യൽ ഏവിയേഷൻ പ്രസിഡന്റും എംബ്രയർ സി ഇ ഒയുമായ അർജൻ മെയ്ജറുമാണ് കരാറില ഒപ്പുവെച്ചത്. ഇന്ധനം ഉൾപ്പെടെയുള്ളവയുടെ ചെലവ് കുറക്കാനും ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകൾ വർധിപ്പിക്കാനും സഹായിക്കുമെന്ന് ക്യാപ്റ്റൻ മുഹമ്മദ് പറഞ്ഞു.
ധാരണ പ്രകാരം എംബ്രയറിൽനിന്ന് സലാം എയർ 12 പുതിയ ഇ195-ഇ2 ജെറ്റുകൾ വാങ്ങും. ആദ്യഘട്ടത്തിൽ ആറ് ജെറ്റുകൾ വിതരണം ചെയ്യും.അടുത്ത വർഷത്തോടെ ആദ്യ വിമാനം എത്തിക്കാനാണ് എംബ്രയർ നോക്കുന്നത്.
Next Story
Adjust Story Font
16