Quantcast

നാടക കാലത്തെ ഓർമ്മിപ്പിച്ച് സർഗവേദി നാടകോത്സവം

MediaOne Logo

Web Desk

  • Published:

    20 May 2023 8:04 PM GMT

Sargavedi Drama Festival
X

സർഗവേദി സലാല മ്യൂസിയം ഹാളിൽ ഒരുക്കിയ ഏകദിന നാടകോത്സവം ശ്രദ്ധേയമായി. കാലിക വിഷയങ്ങളിൽ ഊന്നിയ സാമൂഹ്യ പ്രസക്തമായ നാല് നാടകങ്ങളായിരുന്നു വേദിയിൽ അരങ്ങേറിയത്. വൈക്കം മുഹമ്മദ് ബഷീറിന്റെ 'മുച്ചീട്ട് കളിക്കാരന്റെ മകൾ' എന്ന കഥയെ ആസ്പദമാക്കി രഞ്ചൻ കാർത്തികപ്പള്ളി സംവിധാനം നിർവ്വഹിച്ച 'ഹലാക്കിന്റെ അവിലും കഞ്ഞീം' ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഈ നാടകത്തിൽ മണ്ടൻ മുസ്തഫ എന്ന കഥാ പാത്രത്തെ അവതരിപ്പിച്ച സുജിത് ചെമ്പ്ര മികച്ച നടനായും, സൈനബ എന്ന കഥാ പാത്രത്തെ അവതരിപ്പിച്ച റജിഷ ബാബു മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

കെ.എസ്.കെയാണ് നാടകം അവതരിപ്പിച്ചത്. സലാല ഫ്രണ്ട് സ് ആന്റ് ഫാമിലി അവതരിപ്പിച്ച 'സെമിത്തേരിയിലെ ഉപന്യാസങ്ങൾ' രണ്ടാം സ്ഥാനം നേടി. എസ്.എൻ കലാവേദി അവതരിപ്പിച്ച ചുഴി എന്ന നാടകമാണ് മൂന്നാമതെത്തിയത്.



മറ്റു വിജയികൾ പ്രിജിത് പയ്യോളി (സഹ നടൻ), അർച്ചന പ്രശാന്ത് (സഹ നടി), ഹന്ന മരിയ ( ബാല താരം).

സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് രാകേഷ് കുമാർ ജാ നാടകോത്സവം ഉദ്ഘാടനം ചെയ്തു. സർഗവേദി കൺവീനർ എ.പി കരുണൻ അധ്യക്ഷത വഹിച്ചു. ഡോ. നിഷ്താർ സ്വാഗതവും പ്രിയ അനൂപ് നന്ദിയും പറഞ്ഞു. സാമൂഹ്യ പ്രവർത്തകനും സലാലയിലെ മുൻ പ്രവാസിയുമായ റസാഖ് കൽപറ്റ എഴുതിയ രണ്ട് പുസ്തകങ്ങളുടെ സലാല പ്രകാശനവും ചടങ്ങിൽ നടന്നു. ദുംറ , കരീമ എന്നീ പുസ്തകങ്ങൾ ലോക കേരളസഭാംഗം ഹേമ ഗംഗാധരനാണ് പ്രകാശനം നിർവ്വഹിച്ചത്.

TAGS :

Next Story