സർഗവേദിയുടെ പുസ്തകപ്പുര സലാലയിൽ ഉദ്ഘാടനം ചെയ്തു
ആഴ്ചയിൽ രണ്ട് ദിവസം മ്യൂസിക് ഹാളിലാണ് പുസ്തകപ്പുര പ്രവർത്തിക്കുക
സലാല: മലയാള സാഹിത്യങ്ങളാൽ സമ്പന്നമായ സർഗവേദിയുടെ പുസ്തകപ്പുരക്ക് സലാലയിൽ തുടക്കമായി. ആഴ്ചയിൽ രണ്ട് ദിവസം മ്യൂസിക് ഹാളിലാണ് പുസ്തകപ്പുര പ്രവർത്തിക്കുക. ഡോ:അനിൽ മുഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു. സർഗവേദി കൺവീനർ സിനു ക്രഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
'വീണ്ടെടുക്കേണ്ട നന്മയിടങ്ങൾ' എന്ന വിഷയത്തിൽ സൗഹൃദ സംവാദവും നടന്നു. ചടങ്ങിൽ ഡോ:കെ.സനാതനൻ, ഡോ.അബൂബക്കർ സിദ്ദിഖ്, റസ്സൽ മുഹമ്മദ്, എ പി കരുണൻ, ഡോ.ഷാജി.പി.ശ്രീധർ, റസ്സൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.
നോവൽ, ചെറുകഥ, കവിത, ബാല സാഹിത്യം, സഞ്ചാര സാഹിത്യം തുടങ്ങി വിവിധ ഇനങ്ങളിലായി മലയാളത്തിലെ പഴയതും പുതിയതുമായ 600ഓളം പുസ്തകങ്ങളാണ് തുടക്കത്തിൽ ഉള്ളത്. സർഗവേദി അംഗങ്ങൾക്ക് മാത്രമാണ് പുസ്തകങ്ങൾ ഇപ്പോൾ ലഭിക്കുക. ധനുഷ വിപിൻ, ലിൻസൺ ഫ്രാൻസിസ്, അലാന ഫെല്ല ഫിറോസ് എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഡോ:നിഷ്താർ സ്വാഗതവും അനൂപ് ശങ്കർ നന്ദിയും പറഞ്ഞു.
Adjust Story Font
16