Quantcast

പണ്ഡിതനും വാഗ്മിയുമായ അൻസാർ മൗലവി ഒമാനിൽ നിര്യാതനായി

മസ്തിഷ്‌കാഘാതത്തെ തുടർന്ന് സൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

MediaOne Logo

Web Desk

  • Published:

    17 Nov 2024 10:24 AM GMT

പണ്ഡിതനും വാഗ്മിയുമായ അൻസാർ മൗലവി ഒമാനിൽ നിര്യാതനായി
X

മസ്കത്ത്: പ്രമുഖ പണ്ഡിതനും വാഗ്മിയുമായ തിരുവനന്തപുരം ഞാറയിൽകോണം സ്വദേശി അൻസാർ മൗലവി (64) ഒമാനിൽ നിര്യാതനായി. ദീർഘ കാലം പ്രവാസിയായിരുന്ന ഇദ്ദേഹം മസ്തിഷ്‌കാഘാതത്തെ തുടർന്ന് സൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കുടുംബത്തോടൊപ്പം രാത്രി ഭക്ഷണത്തിനും പതിവ് വ്യായാമത്തത്തിനും ശേഷം വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. സഹ പ്രവർത്തകൾ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒമാനിലെ പ്രമുഖ ബിൽഡിങ് മെറ്റീരിയൽ ഗ്രൂപ്പായ അൽഹരീബ് ബിൽഡിങ് മെറ്റിരിയൽസിൽ റീജിയണൽ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.കലാ, സാമൂഹ്യ, സാംസ്‌കാരിക, വൈജ്ഞാനിക, കായിക, ജന സേവന രംഗത്തെ നിറ സാന്നിധ്യമായിരുന്നു. മികച്ച വിദ്യാഭ്യാസ പ്രവർത്തകൻ എന്നനിലക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ശിഷ്യ ഗണങ്ങളുണ്ട്. ഭാര്യ: സുനിത. മക്കൾ: അസഹർ, സഹ്‌റ, അയാസ്സ്. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

TAGS :

Next Story