Quantcast

ഷഹീൻ ചുഴലിക്കാറ്റ്; 328 വീടുകൾ ഉടൻ നിർമിക്കും

80 ഫലജുകളേയും അഞ്ച് ഡാമുകളേയുമാണ് ഷഹീൻ ബാധിച്ചത്. 24 ഫലജുകളും രണ്ട് ഡാമുകളും അറ്റകുറ്റപണിക്കായി ടെൻഡർ നൽകിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2021-10-19 17:30:33.0

Published:

19 Oct 2021 5:29 PM GMT

ഷഹീൻ ചുഴലിക്കാറ്റ്; 328 വീടുകൾ ഉടൻ നിർമിക്കും
X

ഒമാനിൽ ഷഹീൻ ചുഴലികാറ്റിൽ പൂർണമായി തകർന്ന 328 വീടുകൾ ഉടൻ നിർമിക്കും. ബാത്തിനമേഖലകളിൽ ഷഹീൻ ചുഴലികാറ്റിലുണ്ടായ നശനഷ്ടങ്ങൾ നേരിട്ട വസ്തുക്കളും , വീടുകളും കണ്ടെത്താൻ ഭവന നഗര ആസൂത്രണ മന്ത്രാലയം ടീം രൂപവത്കരിച്ചു. വീടുകൾ ഉടൻ നിർമിക്കുന്നത് സംബന്ധിച്ച് ഭവന നഗര ആസൂത്രണ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയതായി ധനമന്ത്രിയും ഉഷണ് മേഖല ചുഴലികാറ്റ് വിലയിരുത്താനുള്ള മന്ത്രിതല സമിതിയുടെ ചെയർമാനുമായ സുൽത്താൻ ബിൻ സലീം അൽഹബ്സി പറഞ്ഞു.

80 ഫലജുകളേയും അഞ്ച് ഡാമുകളേയുമാണ് ഷഹീൻ ബാധിച്ചത്. 24 ഫലജുകളും രണ്ട് ഡാമുകളും അറ്റകുറ്റപണിക്കായി ടെൻഡർ നൽകിയിട്ടുണ്ട്. ബാത്തിനമേഖലകളിലെ താമസകാർക്ക് ഭിഷണിയകുന്ന ഭാഗികമായോ, പൂർണമായോ തകർന്ന വീടുളോ വസ്തുവകളോ കണ്ടെത്തുകയായിരിക്കും ഭവന നഗര ആസൂത്രണ മന്ത്രാലയം രൂപവത്കരിച്ച ടിമിന്‍റെ ലക്ഷ്യം .ഷഹീൻ ചുഴലികാറ്റ് ബാധിച്ച പ്രദേശങ്ങളിൽ ഏകദേശം 18,000 കുടുംബങ്ങളുടെ അവസ്ഥ പരിേശാധിച്ചിട്ടുണെന്ന് സാമൂഹിക വികസന മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ഡോ. അബ്ദുൽ റഹ്മാൻ അൽ ഷെഹി പറഞ്ഞു. ദിനംപ്രതി 600 ആളുകൾക്ക് ഭക്ഷണം, താൽക്കാലിക താമസം, സാമ്പത്തിക സഹായം എന്നിവ നൽകുന്നുണ്ട്.

TAGS :

Next Story