ഒമാനിലെ വാദി കബീറിൽ വെടിവെയ്പ്പ്: നാല് മരണം
നിരവധി പേർക്ക് പരിക്ക്

മസ്‌കത്ത്: ഒമാനിലെ മസ്‌കത്തിൽ വാദി കബീറിലെ പള്ളിയുടെ പരിസരത്ത് നടന്ന വെടിവെയ്പ്പിൽ നാല് പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതായും അന്വേഷണം ആരംഭിച്ചതായും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. റോയൽ ഒമാൻ പൊലീസ് എക്‌സിലെ ഔദ്യോഗിക അക്കൗണ്ടിലാണ് വിവരം അറിയിച്ചത്.
മരിച്ചവരുടെ കുടുംബങ്ങളോട് പൊലീസ് അനുശോചനം രേഖപ്പെടുത്തി.
Next Story
Adjust Story Font
16