ഹലാൽ അല്ലാത്ത ഭക്ഷ്യ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നവർക്കെതിരെ കർശന നടപടി
ഒമാനിൽ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ ഉൽപനങ്ങൾ ഹലാൽ അല്ലെങ്കിൽ കർശന നടപടിയെടുക്കുമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ വ്യക്തമാക്കി.
ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും ലബോറട്ടറി വിശകലനം വഴി അവയുടെ സുരക്ഷയും നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപ്പന്നങ്ങൾ നിരസിക്കും. അവ പ്രാദേശിക വിപണികളിൽ വിൽക്കാൻ അനുവദിക്കുകയും ചെയ്യുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.
Next Story
Adjust Story Font
16