വേനൽ ചൂട്; ഒമാനിൽ മധ്യാന വിശ്രമവേള ബുധനഴ്ച്ച മുതൽ പ്രാബല്യത്തിൽ- നിയമം ലംഘിച്ചാൽ തടവും പിഴയും
വിശ്രമ സമയം അനുവദിക്കാത്ത കമ്പനികൾക്കെതിരെ പരാതി നൽകുന്നതിന് സംവിധാനം മന്ത്രാലയം ഒരുക്കിയിട്ടുണ്ട്
ഒമാനിൽ കടുത്ത വേനൽ ചൂടിൽ നിന്നും തൊഴിലാളികൾക്ക് ആശ്വാസം നൽകാൻ മന്ത്രാലയം പ്രഖ്യാപിക്കാറുള്ള മധ്യാന വിശ്രമവേള ബുധനഴ്ച്ച മുതൽ പ്രാബല്യത്തി വരും. തൊഴിലാളികളുടെ ആരോഗ്യവും -തൊഴിൽ സുരക്ഷയും പരിഗണിച്ചാണ് അധികൃതർ മധ്യാന വിശ്രമവേള നൽകുന്നത്. ഒമാൻ തൊഴിൽനിയമത്തിലെ ആർട്ടിക്കിൾ16 പ്രകാരമാണ് ജൂൺമുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ പുറത്ത് ജോലിയെടുക്കുന്ന തൊളിലാളികൾക്ക് വിശ്രമം നൽകുന്നത്.
ഇതുപ്രകാരം പുറത്തുജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30 മുതൽ മൂന്നുവരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥാരാണ്. വിശ്രമ സമയം അനുവദിക്കാത്ത കമ്പനികൾക്കെതിരെ പരാതി നൽകുന്നതിന് സംവിധാനം മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. 100 റിയാൽ മുതൽ 500 റിയാൽ വരെ പിഴയും ഒരു വർഷത്തിൽ കൂടുതൽ തടവുമാണ് നിയമ ലംഘകർക്കുള്ള ശിക്ഷ.
Next Story
Adjust Story Font
16