ഹിജ്റ വർഷാരംഭം; ജൂലൈ 7 ഞായറാഴ്ച്ച ഒമാനിൽ പൊതു അവധി
ജോലിയുടെ സ്വഭാവം കണക്കിലെടുത്ത് ആവശ്യമെങ്കിൽ തൊഴിലാളികളെ അന്ന് ജോലി ചെയ്യിക്കാമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു
മസ്കത്ത് : പുതിയ ഹിജ്റ വർഷത്തിന്റെ (1446) തുടക്കവും, തിരുനബിയുടെ ഹിജ്റ വാർഷികത്തോടനുബന്ധിച്ചും ഒമാനിലെ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ജൂലൈ 7 ഞായറാഴ്ച ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചു.
ജോലിയുടെ സ്വഭാവം കണക്കിലെടുത്ത് ആവശ്യമെങ്കിൽ തൊഴിലാളികളെ അന്ന് ജോലി ചെയ്യിക്കാമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. എന്നാൽ അത്തരം സന്ദർഭങ്ങളിൽ തൊഴിലാളികൾക്ക് അവധിക്ക് പകരം പ്രതിഫലം നൽകണം എന്നും തൊഴിൽ മന്ത്രാലയം ചൂണ്ടിക്കാട്ടി.
Next Story
Adjust Story Font
16