Quantcast

കനത്ത മഴ; ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽകാലികമായി അടച്ചു

തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് ഒമാനിലെ വിവിധ വാദികളിലും ബീച്ചുകളിലും അഞ്ചിലധികം ആളുകൾ മുങ്ങി മരിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    11 July 2022 7:07 PM GMT

കനത്ത മഴ; ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽകാലികമായി അടച്ചു
X

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽകാലികമായി അടച്ചിടാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി തീരുമാനിച്ചു. അപകടങ്ങളും മരണങ്ങളും തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാലും മുന്നറിയിപ്പുകളോടും നിർദേശങ്ങളോടും ജനങ്ങൾ കാണിക്കുന്ന അനാസ്ഥയും കണക്കിലെടുത്താണ് തീരുമാനം.

തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് ഒമാനിലെ വിവിധ വാദികളിലും ബീച്ചുകളിലും അഞ്ചിലധികം ആളുകൾ മുങ്ങി മരിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ് സ്വദേശികളും വിദേശികളുമുൾപ്പെടെ ഇത്രയും ജീവനുകൾ പൊലിഞ്ഞത്. കടലിലും ബീച്ചുകളിലും മറ്റും പോകരുതെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇതൊന്നും പരിഗണിക്കാതെ നിരവധിപ്പേരാണ് പെരുന്നാൾ അവധി പ്രമാണിച്ച് ഇത്തരം സ്ഥലങ്ങളിൽ എത്തുന്നത്.

സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നിരവധി ആളുകളെ രക്ഷപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസവും ഒമാന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് പെയ്തത്. തുടർച്ചയായി പെയ്യുന്ന മഴ കാരണം ഉൾഗ്രാമങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.

വാദികൾ കുത്തിയൊലിച്ച് റോഡുകൾ തകരുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽപോകരുതെന്നും നിർദേശിച്ചിട്ടുണ്ട്.

TAGS :

Next Story