Quantcast

ടൂർ ഓഫ് ഒമാൻ ദീർഘദൂര സൈക്ലിങ് മത്സരത്തിന്‍റെ 13ാമത് പതിപ്പിന് ഉജ്വല തുടക്കം

അഞ്ച് ഘട്ടങ്ങളിലൂടെയാണ് മത്സരങ്ങൾ നടക്കുക.

MediaOne Logo

Web Desk

  • Published:

    10 Feb 2024 5:34 PM GMT

ടൂർ ഓഫ് ഒമാൻ ദീർഘദൂര സൈക്ലിങ് മത്സരത്തിന്‍റെ 13ാമത് പതിപ്പിന് ഉജ്വല തുടക്കം
X

മസ്കത്ത്: ടൂർ ഓഫ് ഒമാൻ ദീർഘദൂര സൈക്ലിങ് മത്സരത്തിന്‍റെ 13ാമത് പതിപ്പിന് ഉജ്വല തുടക്കം. അഞ്ച് ഘട്ടങ്ങളിലൂടെയാണ് മത്സരങ്ങൾ നടക്കുക. ലോക പ്രശസ്ത സൈക്കിളോട്ട വിദഗ്ധര്‍ അടങ്ങുന്ന 17 ടീമുകളാണ് ഈ വർഷം ടൂർ ഓഫ് ഒമാൻ ദീർഘദൂര സൈക്ലിങ് മത്സരത്തിൽ പങ്കെടുക്കുന്നത്.

ദാഖിലിയ ഗവർണറേറ്റിലെ ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിൽ നിന്ന് രാവിലെ 11.20ന് തുടങ്ങിയ മത്സരം ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻസെൻർ പരിസരത്താണ് സമാപിച്ചത്. 181.5 കിലോമീറ്റർ ദൂരമുണ്ടായിരുന്ന ആദ്യ ഘട്ടത്തിൽ ടീ ജേക്കേ അൽ ഊലയുടെ ഓസീസ് സൈക്ലിസ്റ്റ് കലേബ് ഇവാൻ ഒന്നാം സ്ഥാനം നേടി.

നാല് മണിക്കൂറും 23 മിനിറ്റും 18 സെക്കൻഡും എടുത്താണ് ഇദ്ദേഹം വിജ കിരീടമണിഞ്ഞത്. ബ്രയാൻ കോക്വാർഡ് രണ്ടും ഓസ്കാർ ഫെൽഗി ഫെർണാണ്ടസ് മൂന്നും സ്ഥനത്തെത്തി. രണ്ടാം ദിവസമായ ഞായറാഴ്ച മസ്കത്തിലെ അല സിഫിൽ നിന്നാണ് മത്സരം ആരംഭിക്കുക.170 .5 കിലോ മീറ്റർ പിന്നിട്ട് മസ്കത്തിലെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഖുറിയാത്തിൽ സമാപിക്കും.

തിങ്കളാഴ്ച ബിദ് ബിദിൽ നിന്ന് ആരംഭിച്ച് 169.5 കിലോ മീറ്റർ പിന്നിട്ട് ഈസ്റ്റേൺ പർവ്വത നിരകളിലെ അൽ ഹംറയിൽ അവസാനിക്കും. അഞ്ച് ദിവസങ്ങളായി 867 കിലോ മീറ്ററായിരിക്കും മത്സരാർഥികൾ പിന്നിടുക.

TAGS :

Next Story