Quantcast

യമനിൽ മരിച്ച മലയാളിയുടെ മൃതദേഹം സലാല വഴി നാട്ടിലേക്കയച്ചു

ഇന്ത്യൻ എംബസിയും പ്രവാസി വെൽഫയർ പ്രവർത്തകരുമാണ് നേതൃത്വം നൽകിയത്

MediaOne Logo

Web Desk

  • Updated:

    2023-02-23 11:17:30.0

Published:

23 Feb 2023 9:26 AM GMT

Died body of Malayali from Yemen
X

യമനിലെ സിയോണിൽ ഹൃദയാഘാതം മൂലം നിര്യാതനായ ചാവക്കാട് മുല്ലശ്ശേരി സ്വദേശി മനോജ്(50)ന്റെ മൃതദേഹം നടപടികൾ പൂർത്തീകരിച്ച് സലാല എയർപോർട്ട് വഴി നാട്ടിലേക്ക് അയച്ചു.

ഒമാൻ ബോർഡറിൽ നിന്നും 600 കിലോമീറ്റർ അകലെ ഹളറമൗത്തിലെ മെയ് പാർക്ക്, സിയോൺ എന്ന സ്ഥലത്ത് അൽ മാസില എന്ന കമ്പനിയിൽ മെക്കാനിക്കൽ സൂപ്പർ വൈസറായി ജോലി ചെയ്ത് വരികയായിരുന്നു മനോജ്. ഭാര്യ: ജെസ്സി മനോജ്, മക്കൾ: മൃദുൽ, മിൽന.

ഈ മാസം പതിമൂന്നിനാണ് ഹ്യദയാഘാതത്തെ തുടർന്ന് ഇദ്ദേഹം നിര്യതനായത്. യെമനിൽ ഇന്ത്യൻ എംബസിയില്ലാത്തതും വിമാന സർവ്വീസുകൾ പരിമിതമായതിനാലും മൃതദേഹം നാട്ടിലെത്തിക്കുന്നത് അനിശ്ചിതമായി നീണ്ട് പോവുകയായിരുന്നു. ഇതിനിടയിലാണ് പ്രവാസി വെൽഫയർ ഒമാൻ, സലാല പ്രവർത്തകർ ഇടപെടുന്നതും സലാല വഴി മൃതദേഹം നാട്ടിലയക്കാൻ സാധിക്കുന്നതും.

മസ്‌കത്തിലെ ഇന്ത്യൻ എംബസിയും സലാലയിലെ കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനനും വലിയ സഹായം നൽകിയയതായും പ്രവാസി വെൽഫയർ ഭാരവാഹികൾ പറഞ്ഞു. യമനിൽ നിന്ന് മൃതദേഹം മസ്‌യൂണ ബോർഡർ വഴി ആബുലൻസിൽ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സലാല എയർപോർട്ടിൽ നിന്ന് ഒമാൻ എയറിലാണ് മൃതദേഹം കൊച്ചിയിലേക്ക് അയച്ചത്.

പ്രവാസി വെൽഫയർ ഒമാൻ സെക്രട്ടറി സാജിദ്, ഖാലിദ്, പ്രവാസി വെൽഫയർ സലാല കൺവീനർ സബീർ പി.ടി, കെ. സൈനുദ്ദീൻ, ഷാജി കമൂന എന്നിവർ നേതൃത്വം നൽകി. യമൻ സ്വദേശി അലി, വേൾഡ് മലയാളി കൗൺസിലിലെ ജോൺസൺ, ബാബു ജോൺ എന്നിവരാണ് യമനിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

കോൺസുലാർ ഏജന്റ് ഡോ. ക.സനാതനൻ, സലാല റോമൻ കത്തോലിക്ക സഭയിലെ ഫാദർ ജോൺസൺ, മറ്റു ഫാദർമാരായ ബേസിൽ തോമസ്, വർഗീസ് മാത്യു എന്നിവരും എന്നിവരും ആശുപത്രിയിൽ എത്തിയിരുന്നു.




TAGS :

Next Story