കപ്പലിൽ മരിച്ച തൃശൂർ സ്വദേശി ജോസ് തോമസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
ഒമാനിലെ സലാലയിലേക്ക് വന്ന ചരക്ക് കപ്പലിൽ മരണപ്പെട്ട തൃശൂർ സ്വദേശി ജോസ് തോമസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഔറസ് ഷിപ്പ് മാനേജ്മെന്റിന് കീഴിലെ കപ്പലിലെ എൻജിനിയർ ആയിരുന്നു ജോസ് തോമസ്. കെയ്റോയിൽനിന്ന് സലാലയിലേക്ക് ചരക്കുമായി വരുന്നതിനിടെ കപ്പലിൽ സൂക്ഷിച്ചിരുന്ന രാസലായനി കുടിവെള്ളമാണെന്ന് കരുതി കുടിക്കുകയും മരണം സംഭവിക്കുകയുമായിയിരുന്നു.
ആഗസ്റ്റ് 11നാണ് മരണം സംഭവിച്ചത്. സലാല തുറമുഖത്ത് മൃതദേഹം ഇറക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് സുഹാർ തുറമുഖത്ത് ഇറക്കുകയും സുഹാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയുമായിരുന്നു. വ്യാഴാഴ്ച രാത്രി 10ന് എയർ ഇന്ത്യ എക്പ്രസ് വിമാനത്തിൽ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയി.
തൃശൂർ സ്വദേശിയാണെങ്കിലും ജോസ് തോമസും സഹോദരി ഡോ. ശ്വേത തോമസും മാതാപിതാക്കളായ തോമസ്, സാലി ജേകബ് എന്നിവർക്കൊപ്പം കാർണാടകയിലെ കുടകിലാണ് താമസിച്ചിരുന്നത്. നിയമ നടപടികൾ പൂർത്തിയാക്കേണ്ടതിനാലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ കാലാതാമസം നേരിട്ടത്.
Adjust Story Font
16