അൽ അഖ്‌സ മസ്ജിദിൽ അതിക്രമിച്ചു കയറിയ സംഭവം; അപലപിച്ച് ഒമാൻ
നടപടി മുസ്‍ലിം വികാരങ്ങളെ വ്രണപ്പെടുത്തുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
മസ്കത്ത്: അൽ അഖ്‌സ മസ്ജിദില്‍ അതിക്രമിച്ച കയറിയ ഇസ്രായേൽ ഉദ്യോഗസ്ഥരുടെ നടപടിയിൽ ഒമാന്‍ അപലപിച്ചു. അധിനിവേശ സേനയുടെ സംരക്ഷണത്താൽ നടത്തുന്ന ഈ നിയമവിരുദ്ധ നടപടി മുസ്‍ലിം വികാരങ്ങളെ വ്രണപ്പെടുത്തുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഫലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങള്‍ സംരക്ഷിക്കാനും ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം തയ്യറാകണമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Next Story
Adjust Story Font
16