Quantcast

സാംസ്‌കാരിക വൈവിധ്യങ്ങൾ നിറഞ്ഞാടിയ സലാലയിലെ സ്വാതന്ത്ര ദിനാഘോഷം സമാപിച്ചു

MediaOne Logo

Web Desk

  • Published:

    21 Aug 2022 9:05 AM GMT

സാംസ്‌കാരിക വൈവിധ്യങ്ങൾ നിറഞ്ഞാടിയ   സലാലയിലെ സ്വാതന്ത്ര ദിനാഘോഷം സമാപിച്ചു
X

ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ വിവിധ വിഭാഗങ്ങൾ അവതരിപ്പിച്ച വിവിധ സംസ്ഥാനങ്ങളുടെ തനത് നൃത്തങ്ങളോടെ സലാലയിലെ ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷങ്ങൾ സമാപിച്ചു.

മാറാത്തി നൃത്തവും കേരളീയ കലകളും കർണാടക-പഞ്ചാബി നൃത്തങ്ങളും അരങ്ങു തകർത്ത പരിപാടിക്ക് വിവിധയിനം ദേശ സ്‌നേഹ നൃത്തങ്ങളും അരങ്ങേറി. മലർവാടി ബാലസംഘം വിദ്യാർത്ഥികൾ അവതരിപ്പിച്ച അറബിക് ഡാൻസ് ഒമാനികൾക്കും ആവേശമായി.




ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങാണ് അഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തത്. ഇന്ത്യ വികസനത്തിന്റെ പാതയിലാണെന്നും ഒരു രാജ്യത്തെ സംബന്ധിച്ചേടത്തോളം എഴുപത്തിയഞ്ച് വർഷമെന്നത് നീണ്ട കാലയളവല്ലെന്നും അദ്ദേഹം പറഞ്ഞു. ഒമാനുമായി നല്ല വ്യാപര ബന്ധമാണ് കാലങ്ങളായി നിലനിൽക്കുന്നത്. ആഘോഷ പരിപാടികൾ സാമൂഹ്യ സേവനമായി മാറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

TAGS :

Next Story